ഹൈദുരാബാദ്: പ്രശ്‌സത ദലിതു എഴുത്തുകാരന്‍ കാഞ്ച ഇലയ്യയെ അധികൃതര്‍ വീട്ടുതടങ്കലാക്കി. ശനിയാഴ്ച വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു നീക്കം . സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നേരത്തെ അനുമതി നിഷേധിച്ച വിജയവാഡ പൊലീസ്, വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ അറസ്റ്റുചെയ്യുമെന്നു അറിയിക്കുകയായിരുന്നു.

‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പേരില്‍ വൈശ്യ സമുദായത്തെ വിമര്‍ച്ചിക്കൊണ്ടുള്ള പുസ്തകം എഴുതിയതിന്റെ പേരില്‍ ആര്യവെവശ്യസമുദായം കാഞ്ച ഇലയ്യക്കെതിരെ േചെരുപ്പെറിയുക കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുക തുടങ്ങി വലിയതോതിലുള്ള അക്രമങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. നേരത്തെ പുസ്തകം നിരോധിക്കണമെന്നാവിളശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

കാഞ്ച ഇലയ്യയെ വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് വീട്ടിനുചുറ്റും തടിച്ചുകൂടിയത്്.