മുബൈ: ബോളിവുഡ് സംവിധായകനും സംഘ്പരിവാര്‍ വിരുദ്ധനുമായ അനുരാഗ് കശ്യപിന് എതിരെയുള്ള ലൈംഗികാരോപണ വിവാദത്തില്‍ സംവിധായകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിവാദ നടി കങ്കണ റണൗത്്. മീ റ്റൂ ഹാഷ് ടാഗ് ചേര്‍ത്ത് ട്വീറ്ററിലൂടെ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ബിജെപി അനുകൂല നടി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ആരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത്. തെലുങ്ക്ഹിന്ദി നടിയായ പായല്‍ ഘോഷ് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് അങ്ങേയറ്റം മോശമായി പെരുമാറിയെന്ന് ആരോപണമുന്നയിച്ചത്.  ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തിരുന്നു. സംവിധായകന്‍ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി പറഞ്ഞു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്

അതേസമയം, നടി പായല്‍ ഘോഷ് തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപ്, തന്നെ നിശ്ശബ്ദനാക്കാന്‍ ഏറെക്കാലമായി ശ്രമം നടക്കുകയാണെന്ന് കശ്യപ് ട്വീറ്റില്‍ പറഞ്ഞു. തനിക്കെതിരായ നീക്കത്തില്‍ പല സ്ത്രീകളെയും വലിച്ചിഴക്കുകയാണ്. ഇതിനൊരു പരിധി വേണം. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് കശ്യപ് പറഞ്ഞു.

എനിക്കെതിരായ ആരോപണത്തിലേക്ക് മറ്റ് ആര്‍ട്ടിസ്റ്റുകളെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിഴക്കാന്‍ നിങ്ങള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഞാന്‍ രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. അതാണ് കുറ്റമെങ്കില്‍ അത് ഞാന്‍ സ്വീകരിക്കാം.നിങ്ങള്‍ പറഞ്ഞതില്‍ എത്രത്തോളം ശരിയുണ്ടെന്നും ഇല്ലെന്നും നിങ്ങളുടെ വിഡിയോയില്‍ തന്നെ വ്യക്തമാണ്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. ആശംസകള്‍ കശ്യപ് ട്വീറ്റില്‍ മറുപടി നല്‍കി.

https://www.instagram.com/p/CFWLKlFpP5C/?utm_source=ig_embed

എന്നാല്‍, സംവിധായകനെ പിന്തുണച്ച് നടി തപ്സി പന്നു. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് തന്റെ പിന്തുണ താരം അറിയിച്ചത്. പായല്‍ ഘോഷിന്റെ ആരോപണത്തില്‍ സംവിധായകന്‍ തന്നെ നേരത്തെ മറുപടി നല്‍കിയിരുന്നു.