കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുലര്‍ച്ചെ മൂന്നു മണിയോടെ പാനൂരിലെ ചെണ്ടയാടിലാണ് സംഭവം. പാനൂര്‍ വരപ്ര അശ്വിന്‍, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.