Connect with us

Art

പ്രശസ്ത മൃദംഗ വിദ്വാൻ കാരക്കുടി ആർ മണി അന്തരിച്ചു

സുബ്ബുലക്ഷ്മി ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി തുടങ്ങിയവർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.

Published

on

അരനൂറ്റാണ്ടിലേറെയായി മൃദംഗവാദകനായി കർണാടക സംഗീതലോകത്ത് ഏറെ പ്രശസ്തനായ കാരക്കുടി ആർ.മണി(77) ചെന്നൈയിൽ അന്തരിച്ചു.എം.എസ് സുബ്ബുലക്ഷ്മി ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

എം.മുകുന്ദനും വി.ജെ ജെയിംസിനും പത്മരാജൻ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Published

on

2022 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പത്മരാജൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ എന്ന നോവല്‍ രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം.വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്‍ത്താവായ വി. ജെ. ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് പത്മരാജൻ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍ എന്നിവർ അറിയിച്ചു.

 

Continue Reading

Art

ഒമാനില്‍ മലയാള മഹോത്സവം ശ്രദ്ധേയമായി

Published

on

മസ്‌ക്കറ്റ്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളമഹോത്സവം 2023 ഭാഷാസ്‌നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി.

ആഗോളസാഹിത്യത്തിലെ ഇന്ത്യന്‍മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ജോര്‍ജ് ലെസ്ലി എന്നിവരുമായി നടന്ന കുട്ടികളുടെ മുഖാമുഖം പരിപാടിയോടെയാണ് മലയാളമഹോഝവത്തിന് തുടക്കമായത്. ‘നില്ല് നില്ല് സുല്ല് സുല്ല്” എന്ന കുട്ടിക്കൂട്ടം ഒമാനിലെ കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമായി.

സീബ് റാമി റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്രനടന്‍ ഇബ്രാഹിം കുട്ടി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കാമ്പുള്ള എഴുത്തും ആഴമുള്ള വായനയും നഷ്ടമാകുന്നതാണ് കേരളത്തിന്റെ സാംസ്‌കാരികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളം ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ചു.

ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപര്‍ക്ക് മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്‌കാരം കുട്ടികളുടെ രാജ്യാന്തരപരിശീലകനും എഴുത്തുകാരനും അധ്യാപകനുമായ ബിനു കെ. സാമിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എഴുത്തുകാരനും പ്രഭാഷകനും തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകനുമായ ശ്യാം സുധാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ സ്വാഗതവും കള്‍ച്ചറല്‍ കോ-ഓഡിനേറ്റര്‍ രാജന്‍ വികോക്കൂരി നന്ദിയുംപറഞ്ഞു.

Continue Reading

Art

കെ.ജി.എഫ് നിർമാതാക്കളുടെ ഫഹദ് ഫാസിൽ ചിത്രം ധൂമം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Published

on

ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ ഏറെ തരംഗങ്ങൾ സൃഷ്ടിച്ച കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രം ധൂമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിചെത്തുന്ന ചിത്രം കൂടിയാണ് ധൂമം.റോഷൻ മാത്യുവും ഒരു പ്രധാന വേഷത്തിൽ ഈ ചിത്രത്തിലുണ്ട്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമ്മിക്കുന്നത്.

അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രമണ്യം, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി,പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, കൊസ്റ്റും പൂർണിമ രാമസ്വാമി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

Continue Reading

Trending