കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ, ഡി.ആര്‍.ഐ റെയ്ഡ് നടത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് മൂന്ന് ലക്ഷം രൂപപിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളില്‍ നിന്നും ഡ്രോയറുകളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. സി.ബി.ഐയും ഡി.ആര്‍.ഐ സംഘവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരെയാണ് സി.ബി.ഐ, ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിച്ചത്. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ വാങ്ങിവെച്ചിട്ടുണ്ട്.