ബെല്ലാരി: കര്‍ണ്ണാടകയില്‍ ബി.ജെ.പി നേതാവിനെ കുടുക്കി സെക്‌സ്‌ടേപ്പ് വിവാദം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ തെളിവുകളുമായി യുവതി രംഗത്തെത്തുകയായിരുന്നു. ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് ബി.ജെ.പിക്ക് തിരിച്ചടിയായി നേതാവിന്റെ ലൈംഗിക വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബിജെപി നേതാവിനെ എതിരെ ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുമായി രംഗത്ത് എത്തിയത്. ദേവനഗര, ബെല്ലരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ബിജെപി നേതാവാണ് കന്നമഡഗു തിപ്പിസ്വാമി. അവിടെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ഐടിഐ കോളേജിലാണ് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് ജോലി നല്‍കിയില്ലെന്നാണ് യുവതിയുടെ ആരോപണം.