കര്‍ണ്ണാടകയിലെ തെരെഞ്ഞെടുപ്പിന് ചൂട് പകര്‍ന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നു. ബെല്ലാരിയിലാണ് തെരെഞ്ഞെടുപ്പ് പചാരണത്തിന് രാഹുല്‍ തുടക്കമിടുക.

ഹോസ്‌പോട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണ് തുടക്കമാവുക. തെരെഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കലും രാഹുലിന്റെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഹിന്ദു സമൂഹത്തെ സ്വാധീനിക്കാനും ഭരണം നിലനിര്‍ത്താനും സന്ദര്‍ശനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വം.

അതേസമയം രാഹുലിന്റെ കര്‍ണ്ണാടക സന്ദര്‍ശനത്തെ പരിഹസിച്ചു ബി.ജെ.പി രംഗത്തെത്തി. തെരെഞ്ഞെടുപ്പ് ഹിന്ദുവിന് കര്‍ണ്ണാടകയിലേക്ക് സ്വാഗതം എന്നാണ് യെദ്യൂരപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്.