india

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട്ടിലെ നിലപാടും ഇന്നറിയാം

By webdesk11

March 29, 2023

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. പകല്‍ 11:30 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ നിലപാട് എന്തെന്നും ഇന്ന് വ്യക്തമാക്കും.

ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ പോരാട്ടമാണ് കര്‍ണാടകയില്‍ നടക്കാനിരിക്കുന്നത്. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക. 5.21 കോടി വോട്ടര്‍മാരുണ്ട്.