മുംബൈ: മുബൈക്കെതിരെ മിനി പാകിസ്ഥാന്‍ പരാമര്‍ശം നടത്തിയ കങ്കണ റനൗത്തിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ യുദ്ധം മറ്റൊരു തലത്തിലേക്ക്. നടി പേരില്‍ മഹാരാഷ്ട്രയിലുള്ളം ഓഫീസ്‌കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിശോധന നടത്തി. ബാന്ദ്ര അപ്സ്‌കേലിലെ പാലി നക്ക മേഖലയിലാണ് കങ്കണയുടെ ഓഫീസുള്ളത്. നടിയുടെ ഓഫീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പരിശോധന നടത്തിയതെന്നും അവിടെ നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതു പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ബിഎംസി സൂചന നല്‍കി്.

ഓഫീസില്‍ ബിഎംസി പരിശോധന നടത്തിയതായി നടി തന്നെ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ തനിക്കെതിരെ പ്രതികാരം തീര്‍ക്കുകയാണെന്ന് കങ്കണ ആരോപിച്ചു. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്തരി ഉദ്ധവ് താക്കറെ തന്നെ കങ്കണയ്ക്കെതിരെ രംഗത്തെത്തി. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും മുംബൈയില്‍ നിന്ന് നേടിയ ഒരാള്‍ ആ നഗരത്തോട് നന്ദികേട് കാണിക്കുകയാണെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.

അതേസമയം വിവാദങ്ങള്‍ക്കിടെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും വിചിത്രമായിരിക്കുകയാണ്. കങ്കണയുടെ മണികര്‍ണിക എന്ന ചിത്രം റിലീസ് ആവുന്നതിന് മുമ്പ് അത് തടയുമെന്ന് പറഞ്ഞ കര്‍ണി സേനയുടെ പിന്തുണയാണ് ഞെട്ടിച്ചത്. നേരത്തെ ദീപികാ പദുകോണിന്റെ പദ്മാവതി ചിത്രത്തിനെതിരെ രംഗത്തെത്തിയ തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് കൂടിയാണ് കര്‍ണി സേന. എന്നാല്‍ മണികര്‍ണിക ഫിലിംസിന്റെ മുംബൈയിലെ ഓഫീസാണ് വിവാദ കെട്ടിടമെനന്ത് നിലനില്‍ക്കെയാണ് ഇപ്പോള്‍ കര്‍ണി സേന കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംഘടനയും കങ്കണയും തമ്മില്‍ പോര് വരെ നടന്നിരുന്നു. എന്നാല്‍ മുബൈയില്‍ എത്തുന്ന കങ്കണയ്ക്ക് കര്‍ണിസേന സുരക്ഷയൊരുക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളം മുതല്‍ വരെ അവരുടെ വീട് വരെ കര്‍ണി സേന സുരക്ഷയൊരുക്കുമെന്ന് സംഘടനാ നേതാവ് ജീവന്‍ സോളങ്കി പറഞ്ഞു. വിമാനത്താവളത്തില്‍ വലിയൊരു സംഘം തന്നെ കര്‍ണി സേനയുടെ പേരില്‍ എത്തും.

Padmavati: 'We will cut your nose like Shurpanakha', Karni Sena threatens  Deepika Padukone | Bollywood News – India TV
എന്നാല്‍, കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷാ സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
മഹാരാഷ്ട്രയെ അപമാനിച്ച ഒരാള്‍ക്ക് വൈപ്ലസ് സുരക്ഷയൊരുക്കിയത് വേദനിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുന്നത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് വരെ സുരക്ഷ നല്‍കുമെന്ന് എംഎല്‍എ പ്രതാപ് സര്‍നായിക്ക് പറഞ്ഞു. കങ്കണയ്ക്ക് മയക്കുമരുന്ന് കടത്തിനെ കുറിച്ച് അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. അക്കാര്യവും പരിശോധിക്കണമെന്ന് സര്‍നായിക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് മഹാരാഷ്ട്രയോട് യാതൊരു താല്‍പര്യവുമില്ല. വനിതാ കമ്മീഷന്‍ യുപിയിലും ബീഹാറിലും നടക്കുന്ന ബലാത്സംഗങ്ങള്‍ കാണുന്നില്ല. അവര്‍ക്ക് കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷയൊരുക്കാനാണ് താല്‍പര്യമെന്നും സര്‍നായിക്ക് ആരോപിച്ചു.