Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സോഫ്റ്റ് വെയര്‍ കൃത്രിമം കണ്ടെത്താന്‍ വിശദ അന്വേഷണവുമായി ഇ.ഡി

ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലെ മു​ഖ്യ​പ്ര​തി പി. ​സ​തീ​ഷ് കു​മാ​റി​ന് സി.​പി.​എം ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

Published

on

ക​രു​വ​ന്നൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ, വാ​യ്പ സോ​ഫ്റ്റ് വെ​യ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഇ.​ഡി. ബാ​ങ്കി​ന്റെ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ വ്യാ​പ​ക​മാ​റ്റം വ​രു​ത്തി​യ​തും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ ക്ര​മീ​ക​രി​ച്ച​തും ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​നാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

സോ​ഫ്റ്റ് വെ​യ​റി​ൽ കൃ​ത്രി​മം വ​രു​ത്തി​യ​തി​ന് പി​ന്നി​ൽ ഒ​ന്നോ ര​ണ്ടോ ജീ​വ​ന​ക്കാ​ർ മാ​ത്ര​മ​ല്ലെ​ന്നും ഉ​ന്ന​ത​രു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലെ മു​ഖ്യ​പ്ര​തി പി. ​സ​തീ​ഷ് കു​മാ​റി​ന് സി.​പി.​എം ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ബാ​ങ്കി​ലെ ആ​ഭ്യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച വി-​ബാ​ങ്ക് സോ​ഫ്റ്റ് വെ​യ​റി​ലാ​ണ് അ​ട്ടി​മ​റി ന​ട​ത്തി​യ​ത്. നേ​ര​ത്തേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, വാ​യ്പ​ത്ത​ട്ടി​പ്പി​ലൊ​തു​ങ്ങി ഈ ​അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​യി​ല്ല. സോ​ഫ്റ്റ് വെ​യ​ർ ഒ​രേ​സ​മ​യം ത​ന്നെ പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​ക യൂ​സ​ർ ഐ.​ഡി​യും പാ​സ് വേ​ഡു​മു​ണ്ട്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഒ​ന്നോ ര​ണ്ടോ പേ​ര്‍ മാ​ത്രം അ​ഡ്മി​നാ​യി​രു​ന്ന ബാ​ങ്ക് സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ 21 പേ​രെ അ​ഡ്മി​ന്മാ​രാ​ക്കി വി​പു​ല​മാ​ക്കി​യ​താ​ണ് ഇ.​ഡി​യു​ടെ നി​ഗ​മ​ന​ങ്ങ​ളി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്.

നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ച പാ​സ് വേ​ഡു​ക​ളി​ൽ ചി​ല​തും സം​ശ​യ​ക​ര​മാ​ണ്. വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്റെ​യും സ്വീ​പ്പ​റു​ടെ​യും വ​രെ ഐ.​ഡി​യും പാ​സ് വേ​ഡും ഈ ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് സോ​ഫ്റ്റ്‌​വെ​യ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ക. അ​തി​നു​ശേ​ഷം പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​കും. എ​ന്നാ​ൽ, നോ​ട്ട് അ​സാ​ധു​വാ​ക്കി​യ 2016 ന​വം​ബ​റി​ൽ സോ​ഫ്റ്റ് വെ​യ​റി​ലെ ഡേ-​ഓ​പ​ൺ, ഡേ-​എ​ൻ​ഡ് സം​വി​ധാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി രാ​ത്രി​യി​ലും വീ​ട്ടി​ലി​രു​ന്ന് പ്ര​വ​ര്‍ത്തി​പ്പി​ക്കാ​വു​ന്ന വി​ധം ക്ര​മീ​ക​ര​ണം വ​രു​ത്തി​യെ​ന്നാ​ണ് ഇ.​ഡി പ​റ​യു​ന്ന​ത്.

ഈ ​സ​മ​യ​ത്തെ തു​ക നി​ക്ഷേ​പി​ച്ച​തും പി​ൻ​വ​ലി​ച്ച​തു​മാ​യ വി​വ​ര​ങ്ങ​ൾ സോ​ഫ്റ്റ് വെ​യ​റി​ൽ​നി​ന്ന് മാ​ഞ്ഞു​പോ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത് ബാ​ങ്കി​ലൂ​ടെ 100 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് ഇ.​ഡി​യു​ടെ നി​ഗ​മ​നം.

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending