Connect with us

Video Stories

കെ.എ.എസ്സിലൂടെ സംവരണ അട്ടിമറി

Published

on

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശചെയ്ത കേരളത്തിന് സ്വന്തമായ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) പിന്നാക്ക, ദലിത,് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ പൊതുതൊഴില്‍ സംവരണാവകാശം നിഷേധിക്കാനുള്ള കുറുക്കുവഴിയായി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷമുന്നണി ഭരണകൂടം. പൊതുജനങ്ങളില്‍നിന്ന് നേരിട്ടുളള ന ിയമനത്തിലൂടെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) മാതൃകയിലാണ് കെ.എ.എസിനെ സംവിധാനിക്കാന്‍ നേരത്തെ പരിപാടിയിട്ടിരുന്നതെങ്കിലും അതില്‍ കാതലായ മാറ്റംവരുത്തി പകുതി നിലവില്‍ സര്‍വീസിലിരിക്കുന്നവരില്‍നിന്നും നിയമനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള തൊഴില്‍സംവരണം എന്ന മൗലികാവകാശത്തെ പിണറായി സര്‍ക്കാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മുന്നണിക്കകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തരിമ്പും അനങ്ങുന്നില്ലെന്നതിന്റെ കാരണം സി.പി.എമ്മിന്റെ സംവരണ വിരുദ്ധ നയനിലപാടുകള്‍ പുറത്തെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കെ.എ.എസിനെ കാണുന്നത് എന്നതിന്റെ തെളിവാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനരംഗവും കേന്ദ്രത്തിലേതുപോലെ കാര്യക്ഷമമാക്കാനാണ് ഉന്നത തസ്തികകളില്‍ കെ.എ.എസ് പദവി നല്‍കുന്നതെന്നാണ് പറയുന്നത്. വകുപ്പുമേധാവികള്‍, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാതല വകുപ്പുമേധാവികള്‍ തുടങ്ങിയവരെയാണ് കെ.എ.എസിലേക്ക് തിരഞ്ഞെടുക്കുക എന്നതാണ് ചട്ടം. ഇതനുസരിച്ച് ഐ.എ.എസ്സുകാര്‍ക്ക് താഴെ കഴിവുള്ളവര്‍ ഈ തസ്തികകളില്‍ നിയമിക്കപ്പെടണമെന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനുമുള്ളത്. എന്നാല്‍ കഴിവുള്ളവര്‍ എന്നതിന്റെ അര്‍ത്ഥത്തില്‍ ഭരണഘടനാദത്തമായ അര്‍ഹമായ സംവരണം നിഷേധിക്കപ്പെടണം എന്ന് സ്ഥാപിക്കുന്നത് വളഞ്ഞവഴിയിലൂടെ സംവരണത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള നീക്കമായി വേണം വിലയിരുത്താന്‍.
2017 ഡിസംബര്‍ 29ലെ പൊതുഭരണവകുപ്പിന്റെ ജി.ഒ (പി) 12/2017 പി.ആന്റ് എ.ആര്‍.ഡി) ഉത്തരവനുസരിച്ചാണ് കെ.എ.എസിലേക്ക് നിയമനം നടത്തുക. മൂന്നു തരത്തിലാണ് കെ.എ.എസില്‍നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ആദ്യത്തേത് നേരിട്ടും മറ്റു രണ്ടെണ്ണം നിലവില്‍ സര്‍വീസിലിരിക്കുന്നവരില്‍നിന്ന് അപേക്ഷ വാങ്ങി സ്ഥലംമാറ്റം (ബൈ ട്രാന്‍സ്ഫര്‍) മുഖേനയും. ഇതില്‍ സര്‍വീസിലുള്ളവരുടെ കാര്യത്തില്‍ സംവരണം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആദ്യത്തേതില്‍ ഭരണഘടന അനുശാസിക്കുന്ന സംവരണം പാലിക്കാതിരിക്കാന്‍ എന്തുകൊണ്ടും സര്‍ക്കാരിനോ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ പി.എസ്.എസിക്കോ കഴിയില്ല. എന്നാല്‍ മറ്റു രണ്ടു മാര്‍ഗങ്ങളില്‍ സംവരണം നിഷേധിക്കാന്‍ പലവിധ മുട്ടുന്യായങ്ങള്‍ പറയുകയാണ് പിണറായി സര്‍ക്കാര്‍. നിലവില്‍ സര്‍വീസിലുള്ളവര്‍ നേരത്തെതന്നെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് ജോലി നേടിയതെന്നതാണ് കെ.എ.എസിലെ സംവരണ നിഷേധത്തിന് കാരണമായി ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശുദ്ധമായ അജ്ഞതയോ പഴയകാല സവര്‍ണമേല്‍കോയ്മയുടെ തികട്ടലോ ആണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
നേരിട്ടുള്ള പി.എസ്.സി തിരഞ്ഞെടുപ്പില്‍ നിലവില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കും പട്ടികജാതിവര്‍ഗവിഭാഗങ്ങള്‍ക്കുമായി അമ്പതു ശതമാനത്തോളം സംവരണം നീക്കിവെച്ചിട്ടുണ്ട്. പിന്നാക്കക്കാര്‍ക്ക് മൂന്നും പട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചും വര്‍ഷത്തെ അപേക്ഷിക്കുന്നതിനുള്ള വയസ്സിളവുമുണ്ട്. ഇതാണ് കെ.എ.എസ് നടപ്പിലാക്കുമ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങാന്‍ പോകുന്നത്. അതായത് അമ്പത് ശതമാനം പേരെ പുറത്തുനിന്നും അമ്പതു ശതമാനം പേരെ സര്‍വീസിലുള്ളവരില്‍നിന്നും തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത് പറഞ്ഞവര്‍ക്ക് സംവരണം നിഷേധിക്കുന്നതുമൂലം സംഭവിക്കുന്നത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അര്‍ഹമായ മൂക്കാല്‍ഭാഗം സംവരണ നഷ്ടമാണ്. ആദ്യസ്ട്രീം പ്രകാരം 50 ശതമാനം സംവരണം പൊതുജനത്തിന് ലഭിക്കും. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമില്‍ ഇത് തീര്‍ത്തും നിഷേധിക്കപ്പെടുക വഴി കെ.എ.എസിലെ സംവരണത്തോത് 16.5 ശതമാനമായി ചുരുങ്ങും. സ്ട്രീം രണ്ടില്‍ നിലവില്‍ ഗസറ്റഡ് അല്ലാത്ത 21 നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കപ്പെടുക. സ്ട്രീം മൂന്നില്‍ ഗസറ്റഡ് തസ്തികയിലുള്ള 50 വയസ്സിന ്താഴെയുള്ളവരെയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എസ്.എം വിജയാനന്ദ് ചീഫ്‌സെക്രട്ടറിയായിരിക്കെ രൂപീകരിച്ച സെക്രട്ടറിതല സമിതിയുടെ നിര്‍ദേശപ്രകാരം ആദ്യ രണ്ട് സ്ട്രീമിലേക്ക് സംവരണം ഭരണഘടനാപരമായി പാലിക്കണമെന്ന നിര്‍ദേശമാണുണ്ടായിരുന്നതെങ്കില്‍, അത് തിരുത്തിയാണ് പുതിയ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിനെതിരെ സംവരണ നഷ്ടം ചൂണ്ടിക്കാട്ടി വിവിധ സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെ നേരിട്ടും സമീപിച്ചെങ്കിലും സംവരണകാര്യത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെയും മുന്നണിയുടെയും രഹസ്യ അജണ്ടയും ഇംഗിതവും പാലിക്കാന്‍ എല്ലാത്തിനും നിന്നുകൊടുക്കുകയാണ് ഭരണഘടനാസ്ഥാപനമായ പി.എസ്.സിയും എന്നതാണ് അതിലും സങ്കടകരം. മൂന്നിലും സംവരണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഭരണകൂടം എന്നത് രാഷ്ട്രീയ നേതൃത്വത്തോട് ചേര്‍ത്താണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും സര്‍ക്കാരിലെ ജീവനക്കാരാണ് അത് യഥാര്‍ത്ഥത്തില്‍ നിര്‍വഹിക്കുന്നതെന്നത് മാത്രമല്ല, നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചാല്‍തന്നെയും ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ ഉന്നതതസ്തികകളിലുള്ളവര്‍ക്കാണ് മുഖ്യപങ്ക്. ഐ.എ.എസിന് താഴെയുള്ളവരിലാണ് ഫലത്തില്‍ ഭരണം അര്‍പ്പിതമാകുന്നത് എന്നര്‍ത്ഥം.ഇവരില്‍ ഐ.എ.എസിന് താഴെയുള്ളവരുടെ കാര്യത്തിലാണ് കെ.എ.എസ് ബാധകമാകുന്നത് എന്നതിനാല്‍ ജനാധിപത്യസര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ബാധ്യസ്ഥരാണ്. അത്പക്ഷേ ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ കാര്യത്തില്‍ കാണുന്നേയില്ല.
ഭരണഘടന അനുശാസിക്കുന്ന മത-ജാതി സംവരണത്തേക്കാള്‍ സാമ്പത്തിക സംവരണത്തിനാണ് സി.പി.എം പൊതുവെ മുന്‍തൂക്കം നല്‍കുന്നതെന്ന് അവരുടെ ഇത:പര്യന്തമുള്ള നയപരിപാടികളും നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനസര്‍ക്കാരാണ് പത്തു ശതമാനം സംവരണം ദേവസ്വബോര്‍ഡുകളില്‍ അടുത്തിടെ നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് തസ്തികകളാണ് ഭരണഘടനാപരമായിതന്നെ സംവരണം പാലിക്കാത്തതുമൂലം മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായിരുന്നത്. അതിനിയും തുടരുമെന്നാണ് പിണറായി സര്‍ക്കാര്‍ കെ.എ.എസിലൂടെ പറയുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭരണഘടനയും കോടതിവിധികളും മാനിക്കുമെന്നുപറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് അതേ ഭരണഘടന രേഖപ്പെടുത്തിവെച്ചിട്ടുള്ള തൊഴില്‍ സംവരണം പരസ്യമായി നിഷേധിക്കാന്‍ തയ്യാറെടുക്കുന്നത് എന്നത് തികഞ്ഞ പരിഹാസ്യതയാണ്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending