Connect with us

kerala

കാസര്‍ഗോഡ് എട്ടുവയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

Published

on

കാസര്‍ഗോഡ് ബന്തിയോട് കൊക്കച്ചാലില്‍ എട്ടുവയസുകാരന്‍ തോട്ടിലെ വെള്ളത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒന്നര കിലോമീറ്റര്‍ അകലെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്തുകയായിരുന്നു. പുറത്തെടുക്കുമ്പോള്‍ വളരെ അവശനിലയില്‍ ആയിരുന്നു കുട്ടി. ഉടന്‍ തന്നെ ബന്ധോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്‌മാന്‍

ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു.

Published

on

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദവും നാട്ടില്‍ സമ്പന്നര്‍ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ചികില്‍സക്കെത്തുന്നതെന്ന പൊള്ളയായ പറച്ചിലും കേട്ട് താന്‍ വിദഗ്ധ ചികില്‍സക്ക് ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നെന്നും ഒടുവില്‍ പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നെന്നും
വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍.

ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയക്കാരിയല്ലാത്ത മീഡിയ സെലിബ്രറ്റിയെ മന്ത്രിയാക്കിയത് രണ്ടാം പിണറായി ഭരണത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന് താന്‍ കരുതിയിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. പിന്നീടാണ് കൃസ്ത്യന്‍ സഭകളുടെ താല്‍പര്യപ്രകാരമാണെന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ആരോഗ്യ മന്ത്രിയെ മൂലക്കിരുത്തി ഒരു പരിചയവുമില്ലാത്ത വീണ ജോര്‍ജിനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ മറികടക്കാത്ത മന്ത്രിമാര്‍ മതി എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. മലയാള അക്ഷരങ്ങളും അക്കങ്ങളും മാറിപ്പോകുന്ന വിദ്യാഭാസമന്ത്രി മുതല്‍ ഒരുപറ്റം തമാശക്കാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലധികവുമെന്നും അദ്ദേഹം പരിഹസിച്ചു.

വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രി നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ ചികില്‍സ തേടാതെ വീണ്ടും അമേരിക്കയിലേക്ക് പോകുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പരിഹസിച്ചു.
ഒരു മന്ത്രിക്കും ഇന്‍ചാര്‍ജ് കൊടുക്കാതെ മുഖ്യമന്ത്രി പോകുമ്പോള്‍ മന്ത്രിമാരോടുള്ള വിശ്വാസം എത്രത്തോളമെന്ന് വ്യക്തമാകുന്നെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികില്‍സാ യാത്ര ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളുടെ നഗ്‌നസത്യം വെളിവാക്കി എന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍

എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

Published

on

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നാരോപിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും വിസിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തേക്ക് എത്തി.

ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറിയതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂര്‍-കേരളാ സര്‍വലാശാലകളിലും എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് അത്ര പെട്ടെന്ന് സര്‍വകലാശാലയിലേക്ക് വരാനാകില്ലെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നുമാണ് എസ്എഫ്‌ഐയുടെ ഭീഷണി.

Continue Reading

kerala

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

Published

on

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം പി സി ജോര്‍ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് പൊലീസും പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി സി ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ ഇടുക്കിയില്‍ പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു.

Continue Reading

Trending