കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാസര്‍കോട് മണ്ഡലത്തിലെ വോട്ടിംഗ് മെഷീനിലെ ബാലറ്റ് പേപ്പറില്‍ താമര ചിഹ്നം ഏറെ വലുതായും മറ്റ് ചിഹ്നങ്ങളെല്ലാം ചെറുതാണെന്നും പരിതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെഷീനുകളുടെ ക്രമീകരണം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഇടപെട്ടു നിര്‍ത്തിവെച്ചു.

ഇന്നലെ രാവിലെ കാസര്‍കോട് ഗവ. കോളേജിലാണ് വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ നടന്നത്. യു.ഡി.എഫിന്റെ ചിഹ്നമായ ഏണി അടയാളം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ച അളവിലും വളരെ ചെറുതാണെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. എ. ലത്തീഫും ചീഫ് ഏജന്റും ഇതേ പരാതി ഉന്നയിച്ചു.

ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുള്ളതായി കണ്ടെത്തിയതിന് പിന്നാലെ ക്രമീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.