കാസര്‍കോട്: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതര നിലയിലായിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (44) യാണ് മരിച്ചത്. അഞ്ചുദിവസം മുമ്പ് സൈക്കിളില്‍ പോകുമ്പോള്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. 25വര്‍ഷമായി ഷാര്‍ജയില്‍ കട നടത്തിവരികയായിരുന്നു. രണ്ട് മാസം മുമ്പ് പള്ളിക്കര തൊട്ടിയില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടത്തി ഷാര്‍ജയിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്വിമ, ഫഹീമ. സഹോദരങ്ങള്‍: ലത്തീഫ് (ഷാര്‍ജ), ഷാഹുല്‍, സുബൈദ, ഫൗസിയ.