Connect with us

GULF

ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു

ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്

Published

on

ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.

GULF

യു.എ.ഇയില്‍ 3.8 ലക്ഷം കോടി രൂപയുടെ ഗതാഗത വികസന പദ്ധതി

ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ഗതാഗത കുരുക്കുകള്‍ കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Published

on

അബുദാബി: രാജ്യത്തിന്റെ ഗതാഗത മേഖല വികസിപ്പിക്കാന്‍ 170 ബില്യണ്‍ ദിര്‍ഹം (ഏകദേശം 3.8 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസനമന്ത്രി സുഹൈല്‍ അല്‍ മസ്രൂയി അറിയിച്ചു. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ഗതാഗത കുരുക്കുകള്‍ കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2030 ഓടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍. അബുദാബിയില്‍ നടന്ന യുഎഇ ഗവണ്‍മെന്റ് വാര്‍ഷിക യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

റോഡ് വികസനം, ഹൈസ്പീഡ്, ലൈറ്റ് റെയില്‍ സംവിധാനങ്ങള്‍, പൊതുഗതാഗത സേവനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന മേഖലകള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ഹൈവേകളുടെ കാര്യക്ഷമത 73% വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ഫെഡറല്‍ ഹൈവേയുടെ പഠനവും ആരംഭിച്ചിട്ടുണ്ട്.

12 പാതകളുള്ള പുതിയ ഹൈവേ വഴി പ്രതിദിനം 3.6 ലക്ഷം യാത്രകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കണക്ക് കൂട്ടല്‍. എത്തിഹാദ് റോഡിനും എമിറേറ്റ്സ് റോഡിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും വിപുലീകരണ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങളുടെ എണ്ണം വര്‍ഷം തോറും 8% വീതം വര്‍ധിക്കുന്നതായും ഇത് ലോക ശരാശരിയേക്കാള്‍ നാലിരട്ടിയാണെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെയും ജനസംഖ്യാ വര്‍ധനവിന്റെയും വര്‍ധനവാണ് ഗതാഗത കുരുക്കുകളുടെ പ്രധാന കാരണം.

പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പുതിയ ഗതാഗത നയങ്ങള്‍ രൂപപ്പെടുത്താനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്മാര്‍ട്ട് മൊബിലിറ്റി പരിഹാരങ്ങള്‍ നടപ്പാക്കാനുമാണ് മന്ത്രാലയത്തിന്റെ നീക്കം.

 

Continue Reading

GULF

തിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം

ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.

Published

on

ദുബായ്: മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും തിരൂർ മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിക്കുന്ന പ്രവാസികൾ ദുബായിൽ സംഘടിപ്പിക്കുന്ന “തിരൂർ ഫെസ്റ്റ് 2025” സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.

നവംബർ 23 ഞായറാഴ്ച ദുബായ് അൽ ഖുസൈസിലെ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കുന്ന ഫെസ്റ്റ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടുനിൽക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പങ്കാളിത്തത്തോടെ വിവിധങ്ങളായ കലാ, കായിക, വിനോദ പരിപാടികളുടെ വിരുന്നായിരിക്കും ഈ മേള. പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വർദ്ധിപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.

പ്രധാന ആകർഷണങ്ങൾ:
* തിരൂർ മണ്ഡലത്തിലെ പഞ്ചായത്തുകൾ തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ ടൂർണമെന്റ്.
* കായിക പ്രേമികൾക്കായി വടംവലി മത്സരം.
* പുതിയ തലമുറക്കായി ഒരുക്കുന്ന കിഡ്‌സ് ഫെസ്റ്റ് ഉൾപ്പെടെയുള്ള കുട്ടികളുടെ പരിപാടികൾ.
* കുടുംബങ്ങൾക്കായി കുക്കറി ഷോ, മെഹന്ദി ഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദ മത്സരങ്ങൾ.
* നാട്ടിലെയും പ്രവാസലോകത്തെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിയുള്ള സാംസ്കാരിക പരിപാടികൾ.

പത്രസമ്മേളനത്തിൽ ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് കാലോടി, നാസർ കുറുമ്പത്തൂർ, നൗഷാദ് പറവണ്ണ, സുബൈർ കുറ്റൂർ, ശിഹാബ് മുട്ടിക്കട്ടിൽ, അഫ്സൽ തിരൂർ, സഫ്‍വാൻ വെട്ടം, ശാക്കിർ മുഞ്ഞക്കൽ ആതവനാട്, സാദിഖ് പൂളമംഗലം, നൗഷാദ് തിരൂർ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിന്റെ വിജയം ഉറപ്പാക്കാൻ എല്ലാ യുഎഇ തിരൂർ മണ്ഡലം പ്രവാസികളുടെയും സഹകരണവും പങ്കാളിത്തവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Continue Reading

GULF

ഗസ്സയിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് തുടര്‍ച്ചയായ ഭക്ഷ്യസഹായം

സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Published

on

യാംബു: ഗസ്സയിലെ ദുരിതത്തിലായ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യ തുടര്‍ച്ചയായി ഭക്ഷ്യസഹായം നല്‍കുന്നു.

രാജ്യത്തിന്റെ ആഗോള സഹായ ഏജന്‍സിയായ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ , സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരക്കണക്കിന് ഭക്ഷണകിറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനില്‍ വിതരണം ചെയ്തു.

ഭക്ഷണസഹായം പ്രധാനമായും മധ്യ ഗസ്സയിലെ അല്‍ സവൈദ പ്രദേശത്തെ കുടിയിറക്കപ്പെട്ടവര്‍ക്കും, ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും നല്‍കിയതാണ്. സ്ത്രീകള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കും അഞ്ചിലധികം അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കിയതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ വക്താവ് വ്യക്തമാക്കി.

ഇസ്രാഈല്‍ യുദ്ധവും ഉപരോധവും മൂലമുള്ള ഭക്ഷ്യക്ഷാമം ഗുരുതരമായ നിലയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗദിയുടെ തുടര്‍ച്ചയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, ഭക്ഷ്യവിതരണം, അടിയന്തിര മെഡിക്കല്‍ സഹായം, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സംരക്ഷണം, സംഭാവനാ ക്യാംപെയിനുകള്‍, ദുരിതാശ്വാസ വിമാനം തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഫലസ്തീന്‍ ജനതയ്ക്കായി സൗദി നടത്തുന്ന ഈ സഹായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിക്കൊണ്ടിരിക്കുന്നു.

 

Continue Reading

Trending