Connect with us

kerala

കാസർഗോഡ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കൂടെയുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Published

on

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ (22) ആണ് മരിച്ചത്.മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടം. കൂടെയുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kerala

വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

ഇന്നലെ ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്

Published

on

കോട്ടയത്ത് വീടിന്റെ മതിലിടിഞ്ഞ് നടവഴിയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. കാരാപുഴ വെള്ളരി ക്കുഴിയില്‍ വത്സല (64)യാണ് മരിച്ചത്. കോട്ടയം ബേക്കര്‍ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.

നടപ്പാതയിലൂടെ വത്സല പോകുന്നതിനിടിയില്‍ റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് ഹോളോബ്രിക്‌സ് കട്ടകള്‍കൊണ്ട് കെട്ടിയ മതില്‍ ഇടിഞ്ഞുവീണത്. ഈ സമയം റോഡിലൂടെ പോകുയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ് വത്സലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

 

Continue Reading

kerala

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം

കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ എത്തിയിരുന്നു

Published

on

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം.ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ എത്തിയിരുന്നു

Continue Reading

kerala

ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച് യു.പി പൊലീസ്

സ്പാ, മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാര്‍ഥി പറയുന്നു.

Published

on

നോയിഡ: യു.പി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി 22 കാരനായ നിയമ വിദ്യാര്‍ഥി. ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് കള്ളക്കേസില്‍പ്പെടുത്തി പൊലീസ് തന്നെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടാം വര്‍ഷ ബി.എ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി ആരോപിച്ചു. ഗ്രേറ്റര്‍ നോയിഡ ഏരിയയിലെ സെക്ടര്‍ ബീറ്റ 2 പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം.

സ്പാ, മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാര്‍ഥി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമയായ ഒരു സ്ത്രീയെ 2021 ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു. ഈ വൈരാഗ്യത്തെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും തനിക്കെതിരെ കള്ളക്കേസ് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കുളിമുറിയില്‍ നിന്ന് ഒരു പാത്രത്തില്‍ മൂത്രം കൊണ്ടുവന്ന് വായില്‍ ഒഴിച്ചതായും വിദ്യാര്‍ഥി ആരോപിച്ചു.

 

 

Continue Reading

Trending