കാസര്‍കോട്: കാസര്‍ക്കോട് ജില്ലയിലെ ബോവിക്കാനത്ത് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ഗ്രൗണ്ടിനു പുറത്തുണ്ടായ സംഘട്ടനത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൊവ്വല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍(19) ആണ് മരിച്ചത്. സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച വൈകിട്ട് നാല് മണിയോടെ പൊവ്വലിനടുത്ത്് ബോവിക്കാനം ടൗണില്‍ ഒരു പ്രദേശിക ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് സംഘം തിരിഞ്ഞ് സംഘട്ടനമുണ്ടാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ സമീപത്തെ ഇ.കെ നായനാര്‍ ആസ്്പത്രിയില്‍ എത്തിച്ചങ്കെിലും മരിക്കുകയായിരുന്നു.