കാസര്‍കോട്: ബേക്കലില്‍ പത്തു വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍മൂലയിലെ വീട്ടില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയാണ് അഞ്ചാം ക്ലാസുകാരി തൂങ്ങിയത്. അസ്വഭാവിക മരണത്തിനു ബേക്കല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കയര്‍ മുറിച്ചു താഴെയിറക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അമ്മയും സഹോദരനും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചു.