More

കാസര്‍കോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി

By chandrika

July 24, 2019

മഞ്ചേശ്വരം: കാസര്‍കോഡ് മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിനുപിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് നിഗമനം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിനെച്ചൊലിയുള്ള പകയാവാം തട്ടിക്കൊണ്ടുപോകുന്നതിന് കാരണമായത്.

കുട്ടിയുടെ ബന്ധുക്കള്‍ തമ്മില്‍ വിദേശത്തുവെച്ച് നടന്ന സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ വീടിന് ഒരു കിലോമീറ്റര്‍ ദൂരത്തുവെച്ചാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകുന്നത്. പണപരമായ പ്രശ്‌നം പരിഹരിച്ചാല്‍ കുട്ടിയെ വിട്ടുനല്‍കാന്‍ സംഘം തയ്യാറാണെന്ന് കുട്ടി മെസേജ് അയച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.