തിരുവനന്തപുരം: നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലുവ സ്വദേശിയും നടിയുടെ മുന്‍ ഡ്രൈവറുമായ ജിതീഷ്(35),സുഹൃത്ത് രവി(39) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പിടികൂടിയത്.

തിരുവനന്തപുരം പുളിമൂട്ടിലെത്തി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ജിതീഷും രവിയും ചേര്‍ന്ന് തകര്‍ത്തിരുന്നു. മുന്‍ഡ്രൈവര്‍ തെേന്ന നിരന്തരമായി ശല്യപ്പെടുത്തുവെന്നും കാര്‍ നശിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ച് കവിയൂര്‍ പൊന്നമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്തു.

സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് ജിതീഷിനെ ഡ്രൈവര്‍ ജോലിയില്‍ നിന്നും കവിയൂര്‍ പൊന്നമ്മ പിരിച്ചുവിട്ടിരുന്നു.