Connect with us

kerala

വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള സിപിഎം ശ്രമം കേരളത്തില്‍ നടപ്പാകില്ലെന്ന് കെ സി വേണുഗോപാല്‍

പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും.

Published

on

വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള സിപിഎം ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും. അത്തരമൊരു തീരുമാനം സിപിഎം എടുത്താല്‍ ബംഗാളിലേത് പോലെ പാര്‍ട്ടി തകര്‍ന്നടിയുമെന്നും വേണുഗോപാല്‍ എംപി ഫേസ് ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പു നല്‍കി.

വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് സിപിഎം രേഖ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അധികവിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കുന്നതിനും പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നയം മാറ്റമാണ് സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലുള്ളത്. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും ധനികരായവര്‍ക്ക് സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.

കടല്‍ മണല്‍ ഖനനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനരോഷം അണപൊട്ടിയൊഴുകുകയാണ്. ഏറ്റവും ശക്തമായ പ്രതിഷേധപരിപാടികളാണ് നടക്കുന്നത്. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച യാത്ര മൂന്നര മണിക്കൂറോളം നീണ്ടു. തീരത്ത് നിന്നും പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് സമരം സംഘടിപ്പിച്ചത്. ആഴക്കടലില്‍ നടത്തിയ ഈ അപൂര്‍വ്വമായ സമരത്തിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ട്.

മത്സ്യ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പല മത്സ്യബന്ധന വള്ളങ്ങളും കാലിയായാണ് തിരിച്ചുവരുന്നത്. ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ കേന്ദ്രസര്‍ക്കാര്‍ നീക്കം. കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് യാതൊരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. മറൈന്‍ രംഗത്തെ വിദഗ്ദരെല്ലാം പറയുന്നത് ഖനനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യ ലഭ്യതയെയും ബാധിക്കുമെന്നാണ്. മത്സ്യ പ്രജനനത്തെയും പവിഴപ്പുറ്റുകളെയും ഇത് ബാധിക്കും.

ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്ക് കടല്‍ തീറെഴുതുകയാണ് കടല്‍ മണല്‍ ഖനനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കാനുള്ള നീക്കമാണിത്. അവരുടെ ജീവിതം വഴിമുട്ടിക്കാനുള്ള ഈ ശ്രമത്തെ ജീവന്‍ കൊടുത്തും എതിര്‍ക്കും. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നഖശിഖാന്തം ഖനനത്തെ എതിര്‍ക്കുന്നുണ്ട്.
കേരള നിയമസഭ വൈകിയാണെങ്കില്‍ പോലും ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളം മൊത്തം മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണ്.

വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ല. പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും. അത്തരമൊരു തീരുമാനം സിപിഎം എടുത്താല്‍ ബംഗാളിലേത് പോലെ പാര്‍ട്ടി തകര്‍ന്നടിയും.

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

kerala

ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്‌ലിംലീഗ്

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

Published

on

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്‌ലിംലീഗ് പ്രശംസിക്കുന്നു.

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്‌ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്‌ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.

തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Continue Reading

Trending