Connect with us

crime

കെ.സി.വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പരാതി; പണം ചോദിച്ച് നേതാക്കള്‍ക്ക് സന്ദേശം

ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയത് എന്നാണ് പറയുന്നത്

Published

on

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി പരാതി. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചു. സംഭവത്തില്‍ കെ.സി വേണുഗോപാലിന്റെ സെക്രട്ടറി കെ. ശരത് ചന്ദ്രന്‍, ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയത് എന്നാണ് പറയുന്നത്.തന്റെ നമ്പറില്‍ നിന്ന് സംശയകരമായ കോളുകള്‍ വരികയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വേണുഗോപാല്‍ ട്വീറ്ററില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിദ്യാർഥിനിയെ പീഡ‍ിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസിൽ തിരുവനന്തപുരം കരമന പത്തുമുറി കോമ്പൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട് കോമ്പി വീട്ടില്‍ സജീര്‍ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് സംഭവം.

മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിര്‍ദേശപ്രകാരം വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എല്‍. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സാദിര്‍, എ.എസ്.ഐ ഷിദിയ ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിസാര്‍, റഹീസ്, റഹീം, ഷംസുദ്ദീന്‍, വിപിന്‍ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

Continue Reading

crime

അടൂരിൽ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റിൽ

കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്പോഴാണ് സംഭവം പുറത്തറിയുന്നത്

Published

on

അടൂർ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യൻ എന്ന യുവാവാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചേർത്താണ് അറസ്റ്റ്. പെൺകുട്ടിയുടെ അമ്മയെയും കേസിൽ പ്രതി ചേർത്തേക്കും.

പെൺകുട്ടിയെയും കുഞ്ഞിനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റും. കുറച്ചുകാലമായി ആദിത്യനും പെൺകുട്ടിയും ഒന്നിച്ചാണ് താമസം. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയും ആദിത്യനും ഒന്നിച്ച് താമസിക്കുന്നതിനെ കുറിച്ച് കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും അറിയാമായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇവരുടേതെന്നും പോലീസ് പറഞ്ഞു.

Continue Reading

crime

അയ്യപ്പഭക്തന്റെ 14,000 രൂപ മോഷ്ടിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്ന് വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടക്കുന്നതിനിടെ ഇവര്‍ അയ്യപ്പഭക്തന്റെ ബാഗ് കീറി പതിനാലായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.

Published

on

എരുമേലിയില്‍ അയ്യപ്പഭക്തന്റെ ബാഗ് കീറി പണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45) കുമളി സ്വദേശിയായ ഭഗവതി (53) തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്ന് വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടക്കുന്നതിനിടെ ഇവര്‍ അയ്യപ്പഭക്തന്റെ ബാഗ് കീറി പതിനാലായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് തൊട്ടുപിന്നാലെ ഇവർ സ്ഥലത്തു നിന്ന് കടന്നുകളഞ്ഞു.

അയ്യപ്പഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

Continue Reading

Trending