india

കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഗണപതിയും ലക്ഷ്മിയും വേണം;കെജ്രിവാള്‍

By Test User

October 26, 2022

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ കാര്യം ആവശ്യപ്പെടുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.

ചിലപ്പോഴൊക്കെ നാം എന്തു ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താനിത് പറയുന്നതെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം ഉണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ പരാമര്‍ശം എന്നും വ്യാപക വിമര്‍ശനമുണ്ട്.