Connect with us

News

കെനിയ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.

Published

on

ഖത്തര്‍: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമായിക്കളിഞ്ഞാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 പേരാണ് യാത്രയിലുണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ മലയാളികളായിരുന്നു. അതേസമയം പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ നില ഗുരുതരമാണ്.

kerala

യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍

Published

on

തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.

ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.

 

Continue Reading

kerala

കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി

Published

on

വിവാദങ്ങൾക്കിടെ ‘ഭാരതാംബ’യുടെ കയ്യിലെ കാവി കൊടിയും ഭൂപടവും ഒഴിവാക്കി ബിജെപി. സർക്കാരിനും പ്രതിപക്ഷത്തിനും എതിരായ പ്രതിഷേധസമരത്തിൻ്റെ പോസ്റ്ററിലുള്ളത് ദേശീയപതാകയേന്തിയ ‘ഭാരതാംബ’യാണ്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ഇന്ന് നടക്കുന്ന ബിജെപിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ പരിപാടിയുടെ പോസ്റ്ററിലാണ് തിരുത്ത്. ഭാരതമാതാവിന് പുഷ്പാർച്ചന എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് ദേശീയപതാകയേന്തിയ ‘ഭാരതാംബ’യുള്ളത്.

ജൂൺ അഞ്ചിന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചിരുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. തുടർന്ന് പരിപാടി ബഹിഷ്കരിച്ച മന്ത്രിക്കെതിരെ രാജ്ഭവൻ രംഗത്തെത്തി.

 

 

Continue Reading

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

Trending