മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഫിഫയുടെ ട്രാൻസ്‌ഫർ വിലക്ക്. ഫിഫയുടെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും ട്രാൻസ്‌ഫർ വിലക്കുണ്ട്.

വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലേർപ്പെടാൻ ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. പുതിയ സീസണിനായി പുതിയ പരിശീലകനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ വിലക്ക് കേരള ക്ലബ്ബിന് തിരിച്ചടിയാകും.

മുൻ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടതാണ് ബ്ലാസ്റ്റേഴ്സിന്റെ വിലക്ക്.