സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീടുകളും കൃഷിയിടങ്ങളും തകര്‍ന്നും ഒറ്റപ്പെട്ടും വടക്കന്‍ കേരളം ഭീതയുടെ നിഴലില്‍. ഇതുവരെ ഒരു വയസ്സുകാരി ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. വയനാട്ടില്‍ തുടരുന്ന പേമാരിയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍ പുഴയും കൈവഴികളും കരകവിഞ്ഞിരിക്കുകയാണ്. ചാലിയാറില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജലനിരപ്പുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയും കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളും വെളളത്തിലായി. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന് സമാനമാണ് പലയിടത്തും സ്ഥിതിഗതികള്‍.
കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. ചുരവും റോഡും തകര്‍ന്നും മരംവീണ് ട്രെയിന്‍ഗതാഗതവും പലയിടത്തും താറുമാറായി. വൈദ്യുത ബന്ധവും പലയിടത്തും വിഛേദിച്ചു. വിവിധ ജില്ലകളില്‍ ജനജീവിതം ദുസ്സഹമായി.
മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് പടിഞ്ഞാറ്/തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കനത്തമഴയില്‍ സ്ഥിതിഗതികള്‍ വഷളായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്നു സൈന്യമെത്തും. കുളിമാട്, ചെറുവാടി, എളമരം, നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെളളത്തിന് അടിയിലായി. മൂന്നാര്‍, മാങ്കുളം, മറയൂര്‍ എന്നിവിടങ്ങള്‍ ഒറ്റപ്പെട്ടു. വയനാട് മുട്ടിലില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്. മേപ്പാടിയില്‍ കനത്ത ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി നിരവധി പേരെ കാണാതായി. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ അടക്കം വലിയ ജനവാസ മേഖലയിൽ ആണ് ദുരന്തം ഉണ്ടായത് എന്നതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെയും വിലയിരുത്തൽ. എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ സംഘം അടക്കം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ മേപ്പാടിയിലേക്ക് അടിയന്തരമായി തിരിച്ചിട്ടുണ്ട്. ദുരന്തം പുറം ലോകമറിഞ്ഞത് ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ്. ഈ വീഡിയോ എടുത്ത ആളെ പോലും ബന്ധപ്പെടാനാകാത്ത അവസ്ഥയാണ് നിലവിൽ മേപ്പാടിയിലുള്ളത്.
കോഴിക്കോട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെമ്പുകടവ് പോത്തുണ്ടി പാലം ഒലിച്ചുപോയി. നൂറാം തോട്,ചിപ്പിലിത്തോട്, അടിവാരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്‍, മദ്രസ, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
ഇടുക്കിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. ഇടുക്കിയില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങി. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് വരാല്‍മൂലയിലും ഉരുള്‍പൊട്ടി. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ വീടുകളില്‍ വെള്ളം കയറി.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന് നായകന് ബാബര്‍ അസം. 2022ലെ സര് ഗാര്‍ഫീഡ് സോബേഴ്സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.
44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെയ്പ്പ്. വെസ്റ്റ് ബാങ്കിലെ ജെറിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിനിടയില്‍ 9 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേര്‍ സൈന്യത്തിനെതിരെ വെടിവെക്കുകയായിരുന്നെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അവകാശപ്പെട്ടു.
ഒരു വലിയ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിര്‍വീര്യമാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലായി സ്ഫോടന പരമ്പര ആസൂത്രണം ചെയ്തിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.
പലസ്തീന് ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, ജെനിയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന് ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു.
ആലപ്പുഴ: നൂറനാട്ടില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വൈകീട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിര്‍ത്തി വാ പൊത്തി വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണുകിടക്കുന്നതുകണ്ട നാട്ടുകാര്‍ യുവതിയുടെ വീട്ടൂകാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രണവിന്റെ വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തി. ആ സമയത്തേക്കും പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്്തു.