തിരുവനന്തപുരം: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനം പേര്‍ വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 22ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, വോട്ടിംഗ് ശതമാനം, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍.
തിരുവനന്തപുരം-ജില്ലാ പഞ്ചായത്ത്-കിഴുവിലം-55.97 ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്-മരുതംകോട്-85.75 അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത്-സീമന്തപുരം-78.56 മടവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, പടിഞ്ഞാറ്റേല-80.23 മടവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കൊല്ലം- മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-കയ്യാലയ്ക്കല്‍-68.45 പ്രൈംമിനിസ്റ്റേഴ്‌സ് ആവാസ് യോജനയുടെ ഓഫീസ്,

ഇടുക്കി- മാങ്കുളം ഗ്രാമപഞ്ചായത്ത്-അമ്പതാം മൈല്‍-85.10, മാങ്കുളം ഗ്രാമപഞ്ചായത്ത് കാര്യാലയം, കാമാക്ഷി ഗ്രാമപഞ്ചായത്ത്-കാല്‍വരിമൗണ്ട്-81.54 കാമാക്ഷി ഗ്രാമപഞ്ചായത്ത് കാര്യാലയം, തൃശൂര്‍ ജില്ലാപഞ്ചായത്ത്-കൈപ്പമംഗലം-53.28 മതിലകത്തെ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത്-ഞമനേങ്ങാട്-77.38 വടക്കേക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, ദേശമംഗലം ഗ്രാമപഞ്ചായത്ത്-പല്ലൂര്‍ ഈസ്റ്റ്-89.30 ദേശമംഗലം ഗ്രാമപഞ്ചായത്ത് കാര്യാലയം,

പാലക്കാട് മുനിസിപ്പാലിറ്റി-മേപ്പറമ്പ്-79.22 പാലക്കാട് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍- അരീക്കാട്-74.29 ടൗണ്‍ ഹാള്‍, വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്- തിരുനെല്ലി-64.64 മാനന്തവാടി ഗവ.വി.എച്ച്.എസ്, കാസര്‍കോട്-തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്-ആയിറ്റി-66.23 തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്.