കോട്ടയം: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. ജോസ് കെ.മാണി വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തില്‍ നിന്ന് സി.എഫ്.തോമസ് പങ്കെടുത്തില്ല.

325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയര്‍മാനെ തിരഞ്ഞെടുത്ത യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ജോസ് കെ.മാണിയെ ചെയര്‍മാനായി അംഗീകരിക്കുകയായിരുന്നു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാര്‍ട്ടിയെ നയിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി പറഞ്ഞു.