X

ഹജ്ജ് തീര്‍ത്ഥാടനം ; കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന്

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് പുറപ്പെടും. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം ജൂലൈ നാലിന് തന്നെ മദീനയിലെത്തും.

ഡല്‍ഹിയില്‍നിന്നും 420 ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യാ വിമാനം ജുലൈ നാലിന് മദീന വിമാനത്താവളത്തിലെത്തും. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സയീദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ ഷെയ്ഖ് അടങ്ങിയ സംഘം ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കും.

ഇക്കുറി കേരളത്തില്‍നിന്നുള്ള തീര്‍ത്ഥടകര്‍ എത്തുന്നതും മദീന വിമാനത്താവളത്തിലാണ്. സൗദി എയര്‍ലൈന്‍സിലെത്തുന്ന തീര്‍ത്ഥാടകരെ പ്രവാസി മലയാളികളായ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളിലാണ് തീര്‍ത്ഥാടകരെ മക്കയിലെത്തിക്കുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നായി 18 സര്‍വ്വീസുകളാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

2750ഓളം പേരാണ് നെടുമ്പാശ്ശേരിയില്‍നിന്നും പുറപ്പെടുന്നത്. കരിപ്പൂരില്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തുനിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നത്. മ
13,472 തീര്‍ത്ഥാടകരാണ് നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്നായി പുറപ്പെടുന്നത്. അടുത്ത മാസം 13 ന് വൈകീട്ട് 7 നാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യമ്പിന്റെ ഉത്ഘാടനം നടക്കുക.14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നെടുമ്പാശേരിയില്‍നിന്നുള്ള ആദ്യ വിമാനം യാത്രയാകുന്നത്.

web desk 3: