kerala
രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതൽ കേരളത്തിൽ
ക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തി. ജനുവരിയില്‍ 6.76 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഫെബ്രുവരിയില്‍ ഇത് 7.31 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനമാണെന്നിരിക്കെയാണ് ഈ വര്‍ധന.
ഛത്തീസ്ഗഡ് (4.9%), കര്‍ണാടക (4.5%), ബിഹാര്‍ (4.5%), ജമ്മു കശ്മീര്‍ (4.3%) എന്നി സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍. 2024 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്റെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് പരിധിയായ 2-6 ശതമാനം കവിഞ്ഞു. വിലക്കയറ്റം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണ്. ഗ്രാമീണ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 8.01 ശതമാനവും നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.94 ശതമാനവുമാണ്.
ഭക്ഷണം, വ്യക്തിഗത പരിചരണം, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ എന്നിവയിലെ വര്‍ധന കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ ഡാറ്റയില്‍ പറയുന്നു.
ആറ് വിഭാഗമായി തിരിച്ച് (സാധനങ്ങളുടെയും സേവനങ്ങളുടെയും ഗ്രൂപ്പുകള്‍) വിലകളെ അടിസ്ഥാനമാക്കിയാണ് എന്‍എസ്ഒ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ഭക്ഷണ, പാനീയങ്ങള്‍, പാന്‍, പുകയില, ലഹരിവസ്തുക്കള്‍, വസ്ത്രങ്ങളും പാദരക്ഷകളും, ഭവനനിര്‍മ്മാണം, ഇന്ധനവും വെളിച്ചവും, പലവക എന്നിവയാണ് അവ.
കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഭക്ഷണ, പാനീയങ്ങളുടെ വിലക്കയറ്റത്തില്‍ 8.9 ശതമാനം വര്‍ധന ഉണ്ടായി. ‘പലവക’ 8.7 ശതമാനം, നഗരപ്രദേശങ്ങളിലെ വാടക വിലയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന ‘ഭവന സെക്ടര്‍’ 1.8 ശതമാനം, വസ്ത്രങ്ങളും പാദരക്ഷകളും 1.5 ശതമാനം, പാന്‍, പുകയില, ലഹരിവസ്തുക്കള്‍ 1.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ ഉണ്ടായ വിലക്കയറ്റത്തിന്റെ തോത്.
കേരളത്തില്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ ഭക്ഷണ, പാനീയങ്ങളുടെ വിഭാഗത്തില്‍ വര്‍ധനയ്ക്ക് കാരണമാകുന്നു. ഫലപ്രദമായ പൊതുവിതരണ സംവിധാനം ധാന്യവില നിയന്ത്രണവിധേയമാക്കുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. എം പരമേശ്വരന് പറയുന്നു.
‘ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യക്തിഗത പരിചരണം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ‘പലവക’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പൊതുവായി പണപ്പെരുപ്പ നിരക്ക് ഉയര്‍ത്താന്‍ കാരണമായ രണ്ടാമത്തെ ഉയര്‍ന്ന ഘടകം ഈ ഇനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
film industry
‘നടന് ഉണ്ണി മുകുന്ദന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചു’; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍
നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+

കൊച്ചി: നടന് ഉണ്ണി മുകുന്ദന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്‍ തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്‍ദ്ദനമെറ്റു എന്നുമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന് നല്കിയ പരാതിയില്‍ വിപിന്‍ പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന് ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .
കഴിഞ്ഞ ആറ് വര്‍ഷമായി വിപിന്‍ ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.
‘മാര്‍ക്കോ’ എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം റിലീസായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു.ഇതില്‍ നടന് മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്.
ഇതു കൂടാതെ ഉണ്ണി മുകുന്ദന് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്‍ പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ ഏല്‍പ്പിച്ചത് തന്നെയാണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ തന്നേയും പ്രോഡ്യൂസറെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്‍ പ്രകോപിതനായി.അന്ന് തന്നെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ലെന്ന് നടന് അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.
പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്‍ തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്‍ വ്യക്തമാക്കി. തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില് വന്നാല്‍ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്.അതീഷിനെ ടെക്നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സാക്ഷ്യം വഹിക്കുന്ന അസാധാരണ സംഭവവികാസങ്ങള്‍ ഒരു ഭാഗത്ത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കോടതി പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ മറുഭാഗത്ത്, വിജിലന്‍സ് പോലെ ഒരു അന്വേഷണ വിഭാഗത്തെ നീതിപീഠം പൊളിച്ചടുക്കുമ്പോള്‍ പൊലീസ് വകുപ്പിന് നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പതിവ് പോലെ മിണ്ടാട്ടമില്ല. തലസ്ഥാനം ഭരിക്കുന്നത് അഴിമതിക്കാരുടെ കുറക്ക് കമ്പനിയെന്ന് പകല്‍ പോലെ വ്യക്തം. വrണാ വിജയന് പ്രതിരോധം തീര്‍ക്കേണ്ടത് സി.പി.ഐയുടെ ബാധ്യതയല്ലെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തതിനു പിന്നാലെയാണ് മുന്നണിയിലെ പ്രധാന കക്ഷികളായ സി.പിഎമ്മും സി.പി.ഐയും കൊമ്പുകോര്‍ത്തിരിക്കുന്നത്. മാസപ്പടി ഇടതുമുന്നണിയുടെ കേസല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തുറന്നുപറച്ചില്‍ സി.പി.എമ്മിനെ ഞെട്ടിച്ചുകളയുകയായിരുന്നു. ‘ഇത് എല്‍. ഡി.എഫിന്റെ കേസല്ല. അന്വേഷണ ഏജന്‍സി കേസ് രാഷട്രീയ പ്രേരിതമാക്കിമാറ്റാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടല്ല. കേസിലെ തെറ്റും ശെരിയുമെല്ലാം കമ്പനി നിയമപ്രകാരം തീരുമാനിക്കപ്പെടണം’ എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞുവെച്ചത്. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ.കുറ്റപത്രം രാ ഷ്ട്രിയപേരിതമായ നീക്കത്തിന്റെ ഭാഗമാണെന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടുപോകുന്ന സര്‍ക്കാറിനെയും ദുമായി മുന്നോട്ടുക സി.പി.എമ്മിനെയും സംബന്ധിച്ച് ഓര്‍ക്കാപ്പുറത്തടിച്ച അടിയായിട്ടാണ് ഈ പ്രസ്താവന മാറിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് കേസില്‍ സ്വീകരിച്ചതു പോലെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി കേരളത്തെ പ്രതിരോധത്തിലാക്കാനുള്ള മോദി സര്‍ക്കാറിന്റെ നീക്കങ്ങളുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥ തയിലുള്ള കമ്പനിക്കെതിരായ നടപടിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും ശ്രമം. സ്വര്‍ണക്കടത്തില്‍ ലഭിച്ചതുപോലെ മുന്നണിയുടെ ഒന്നാകെയുള്ള പിന്തുണയും അതുവഴി പൊതുസമൂഹത്തി ന് മുന്നില്‍ എളുപ്പത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നുമായിരുന്നു പിണറായിയും കൂട്ടരും കരുതിയിരുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീണാവിജയനെ സംബന്ധിച്ച ചോദ്യത്തിനുള്ള പ്രതികരണവും ഇതേ തരത്തില്‍ തന്നെയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിത നീക്കത്തിന്റെ ഭാഗമായ നടപടികളെ പിന്തുണക്കുന്നു എന്ന പ്രചരണത്തിലൂടെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും തടയിടാമെന്നും ഇടതുപക്ഷം കണക്കുകൂട്ടിയിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് എല്ലാ മനക്കോട്ടകളെയും ചിട്ടുകൊട്ടാരം പോലെ തകര്‍ത്തുകൊണ്ട് സി.പി.ഐ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണിക്കുപോലും അഭിപ്രായമില്ലെന്ന് പൊതുസമൂഹത്തിനുമുന്നില്‍ അവര്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്.
വിഷയത്തില്‍ സി.പി.എമ്മില്‍ എത്രത്തോളം ആശങ്ക സ്യഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നപ്രസ്താവനകളും ഇടപെടലുകളും. വീണക്കെതിരായ കേസിന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണക്ക് അറിയാമെന്നുമായിരുന്നു മന്ത്രി ശിവന് കുട്ടിയുടെ പ്രതികരണം. ഘടകകക്ഷി നേതാവിന്റെ പേരു തന്നെ വ്യക്തമാക്കി മാധ്യമങ്ങള്‍ക്കുമുന്നില്‍ മന്ത്രി നടത്തി യരൂക്ഷ വിമര്‍ശനം മുന്നണി സംവിധാനത്തിന്റെ എല്ലാ അലകും പിടിയും കാറ്റില്പറത്താന് പര്യാപ്തമായിട്ടുള്ളതാണ്. കേസിന് പിന്നില്‍ രാഷ്ട്രിയ ദുഷ്ടലാക്കുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലായിരുന്നുവെന്നുമുള്ള പ്രസ്താവനകള്‍ക്ക് താക്കിതിന്റെയും മുന്നറിയിപ്പിന്റെയും സ്വരമാണ്. എ.എ റഹിമുള്‍പ്പെടെയുള്ള നേതാക്കളും ബിനോയ് വിശ്വത്തെ തള്ളി രംഗത്തെത്തുകയുണ്ടായി. മന്ത്രി ശിവന്‍കുട്ടിക്കുള്ള മറുപടിയുമായി സി.പി.ഐ വീണ്ടും രംഗത്തെത്തിയെങ്കിലും ആ പാര്‍ട്ടിയുടെ ദൗര്‍ബല്യവും നിവൃത്തികേടും കൃത്യമായി അതില്‍ പ്രതിഫലിച്ചിരിക്കുകയാണ്. വിഷയത്തില്‍ സി.പി.ഐയുടെ നിലപാടിന്റെ ഭാവി എന്തായിത്തിരുമെന്നും അതില്‍ സൂചനകളുണ്ട്. പൂര്‍ണമായും സി.പി.എമ്മിന്റെ തിട്ടൂരങ്ങള്‍ക്ക് വഴിപ്പെട്ട് കഴിയുന്ന സി.പി.ഐ സമീപകാലങ്ങളിലെ രാഷ്ട്രിയ വിഷയങ്ങളിലെല്ലാം അവ ഒക്കുന്നതാണ് കാണാന്‍ കഴിഞ്ഞാണ് ഈ രോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. വിധേയത്വം സി.പി.ഐ അണികള്‍ക്കുതന്നെ ഉള്ക്കൊ ള്ളാന്‍ കഴിയാത്ത സാഹചര്യത്തില്‍ വരെ എത്തിച്ചേരു കയും ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നേത്യയോഗങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങളാണ് നേത്യത്വം ഏറ്റുവാങ്ങുന്നത്. ഇടതുമുന്നണിയുടെ പേരില്‍ പുറത്തുവരുന്ന തിരുമാനങ്ങള്‍ സി.പി.എം ഒറ്റക്കാണ് എടുക്കുന്നതെന്നുവരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. വീണയെ പ്രതിചേര്‍ക്കാന്‍ എസ്.എഫ്.ഐ.ഒ തീരുമാനിച്ച ഉടനെ മുഖ്യമന്ത്രിയെ ന്യായീകിരിച്ച് ബിനോയ് വിശ്വം രംഗത്തുവന്നതിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഈ മുന്നണിയില്‍ നില്ക്കുമ്പോള് എല്‍.ഡി.എഫ് ആണ് ശരിയെന്ന സമീപനം വേണ്ടിവരുമെന്നും വേറെ വഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വര്‍ണക്കടത്തുകേസ് പോലെ കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാക്കി പുകമറ സൃഷ്ടിച്ച് മകള്‍ നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെയും അതിന് ഓശാന പാടുന്ന സി.പി.എമ്മിന്റെയും സമീപനത്തിനാണ് ഇവിടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്. കെ.എം എബ്രഹാം വിഷയം ചെറുതല്ല. പക്ഷേ മുഖ്യമന്ത്രി മിണ്ടില്ല.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്