kerala

ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട്

By chandrika

October 09, 2020

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതിനാലാണ് കേരളത്തില്‍ മഴ വ്യാപകമായത്.

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. അതേസമയം തുലാവര്‍ഷം വൈകുമെന്നും ഒക്ടോബര്‍ അവസാനത്തോടെയെ ആരംഭിക്കാനിടയുള്ളൂ എന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

 

പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഞായറാഴ്ചയോടെ ആന്ധ്ര, ഒഡീഷ തീരത്തെത്തും.