Connect with us

india

2024 ലെ കേരളത്തിലെ അവധി ദിനങ്ങള്‍! കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്, മൊത്തം 17 അവധികള്‍, 43 നിയന്ത്രിത അവധി ദിനങ്ങളും

കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

Published

on

സംസ്ഥാനത്തെ കേന്ദ്ര ഗവണ്‍മെന്റ് ഓഫിസുകളുടെ 2024 ലെ അവധി ദിനങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ അറിയിപ്പ് പുറത്ത്. 2024 ല്‍ മൊത്തം 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

2024 ലെ അവധി ദിനങ്ങള്‍

ജനുവരി 26 – റിപ്പബ്ലിക് ദിനം
മാര്‍ച്ച് 08 – മഹാ ശിവരാത്രി

മാര്‍ച്ച് 29- ദുഃഖവെള്ളി

ഏപ്രില്‍ 10 – ഈദുല്‍ ഫിത്വര്‍ (റമദാന്‍)

ഏപ്രില്‍ 21 – മഹാവീര്‍ ജയന്തി

മെയ് 23- ബുദ്ധപൂര്‍ണിമ

ജൂണ്‍ 17 – ഈദുല്‍ അദ്ഹാ
(ബക്രീദ്)

ജൂലൈ 16 – മുഹറം

ഓഗസ്റ്റ് 15 – സ്വാതന്ത്യദിനം

ഓഗസ്റ്റ് 26 – ജന്മാഷ്ടമി

സെപ്തംബര്‍ 16 – നബിദിനം

ഒക്ടോബര്‍ 2 – ഗാന്ധിജയന്തി

ഒക്ടോബര്‍ 11 – ദുര്‍ഗ്ഗാഷ്ടമി

ഒക്ടോബര്‍ 13 – വിജയദശമി

ഒക്ടോബര്‍ 31 – ദീപാവലി

നവംബര്‍ 15 – ഗുരുനാനാക് ജയന്തി

ഡിസംബര്‍ 25 – ക്രിസ്മസ്

ഇവയില്‍ ഏപ്രില്‍ 10: ഈദുല്‍ ഫിത്വര്‍ (റമദാന്‍) , ജൂണ്‍ 17 – ഈദുല്‍ സുഹ (ബക്രീദ്), ജൂലൈ 16-മുഹറം, സെപ്തംബര്‍ 16 – നബിദിനം എന്നിവ ചന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങള്‍ക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകള്‍ക്കും അവധി.

43 നിയന്ത്രിത അവധി ദിനങ്ങളില്‍ 2 എണ്ണം ജീവനക്കാര്‍ക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയില്‍ ജനുവരി 2 മന്നംജയന്തി, ജനുവരി 14 മകരസംക്രാന്തി, മാര്‍ച്ച് 12 അയ്യാവൈകുണ്ഠ സ്വാമിജയന്തി, മാര്‍ച്ച് 31 ഈസ്റ്റര്‍, ഏപ്രില്‍ 13 വിഷു, ഓഗസ്റ്റ് 8 കര്‍ക്കടകവാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്തംബര്‍ 7 ഗണേശചതുര്‍ത്ഥി, സെപ്തംബര്‍ 14 ഒന്നാംഓണം, സെപ്തംബര്‍ 15 തിരുവോണം, സെപ്തംബര്‍ 16 മൂന്നാംഓണം, സെപ്തംബര്‍ 17 നാലാം ഓണം, സെപംതംബര്‍ 21 ശ്രീനാരായണ ഗുരു സമാധിദിനം എന്നീ വിശേഷദിനങ്ങളും ഉള്‍പ്പെടുന്നു.

 

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

india

പെരുമാറ്റച്ചട്ട ലംഘനം; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍.

Published

on

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ. വടക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎല്‍എ ആയ ജദബ് ലാല്‍ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാഥ് പറഞ്ഞു.

ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവല്‍ ഓഫീസറോട് (ബിഎല്‍ഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോര്‍ത്ത് ഇലക്ടറല്‍ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനു മറുപടിയായാണ് ജദാബ് ലാല്‍ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, ത്രിപുര നിയമസഭയില്‍ സഭാ നടപടികള്‍ക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

 

Continue Reading

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

Trending