നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്. 22 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 160 രൂപയും, പവന് 1280 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റിന്റെ പുതിയ വില ഗ്രാമിന് 11,335 രൂപയും, പവന് 90,680 രൂപയും ആയി. 18 കാരറ്റില്‍ ഗ്രാമിന് 130 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 9,325 രൂപയും പവന് 74,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.
14 കാരറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറച്ച് 7,265 രൂപ, പവന് 58,120 രൂപ എന്നാണ് പുതിയ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 163 രൂപ എന്ന നിലയില്‍ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലും വില താഴോട്ടുള്ള പ്രവണതയാണ്. ട്രോയ് ഔണ്‍സിന് ഇന്നലെ 4,092.81 ഡോളറായിരുന്നത്, ഇന്ന് 4,007.84 ഡോളര്‍ ആയി കുറഞ്ഞു. നാലുദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുവരികയായിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഉച്ചക്ക് ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും ഉയര്‍ന്ന് ഗ്രാമിന് 11,495 രൂപ, പവന് 91,960 രൂപ എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ, പവന് 80 രൂപ കുറവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവില രണ്ടുതവണ താഴ്ന്നിരുന്നു. ഗ്രാമിന് മൊത്തം 145 രൂപ, പവന് 1,160 രൂപ ഇടിഞ്ഞ് പവന് 93,160 രൂപ ആയിരുന്നു. ശനിയാഴ്ചയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1,140 രൂപ കുറച്ച് 91,720 രൂപ ആയി. ഞായറാഴ്ചയും ഇതേ നിരക്കാണ് നിലനിന്നത്.
ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത് ജീവനക്കാരില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. വിശ്രമമുറിയുടെ മച്ചില്‍ പാമ്പ് തകര്‍ത്താടുന്നത് നേരിട്ട് കണ്ടവര്‍ അത് മൂര്‍ഖതന്നെയാണെന്ന് സ്ഥിരീകരിച്ചു.
രാത്രി സമയത്താണ് സാധാരണയായി സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഈ വിശ്രമമുറിയില്‍ എത്തുന്നത്. പക്ഷേ മുകളിലൂടെ പാമ്പ് ചായുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ താത്കാലിക മച്ചിന്റെ കീഴില്‍ ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ജീവനക്കാര്‍ രാത്രി മുഴുവന്‍ വടിയുമായി കാവല്‍ നില്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴുതിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് ചികിത്സയ്ക്കായി വന്ന ഒരു രോഗിയുടെ ബന്ധുവാണ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ നേരിട്ടുകണ്ടത്.
ഗൈനക്കോളജി ബ്ലോക്കിന്റെ മുകളിലേക്ക് വളഞ്ഞ് കയറിയിരിക്കുന്ന പേരമരവും അതിനോട് ചേര്‍ന്ന തേക്കുമാണ് പാമ്പിന്റെ സാന്നിധ്യത്തിന് മുഖ്യ കാരണം എന്നാണു ജീവനക്കാരുടെ പരാതി. വിശ്രമമുറിയുടേയും പണം നല്കി ഉപയോഗിക്കുന്ന ശൗചാലയത്തിന്റെയും മുകളിലേക്കും മരങ്ങളിലെ ചില്ലകള്‍ വളര്‍ന്നുകയറിയിട്ടുണ്ട്. പാമ്പ് ഭീഷണി ഒഴിവാക്കുന്നതിനായി മരങ്ങള്‍ അടിയന്തരമായി വെട്ടി നീക്കണമെന്നും, വിശ്രമമുറിയുടെ മുറിപ്പണി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനഃസംസ്കരിക്കണമെന്നും ജീവനക്കാര്‍ ആരോഗ്യവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു
ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും.
വണ്ടൂർ: മലപ്പുറംറവന്യൂ ജില്ലാ കലോൽസവത്തിന് ഇന്ന് മുതൽ 22 വരെവണ്ടൂർവി.എം.സി.ജി.എച്ച്.എസ്.എസ്.സ്കൂളിലും, വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, ഗുരുകുലം വിദ്യാനികേതൻ സ്കൂളിലുമായി നടക്കും.ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും. ദിവസവും
19 വേദികളിലായി നടക്കുന്ന മത്സരങ്ങൾ നാളെ 10 വേദികളിലായി നടക്കും.22 റൂമുകളിലായി രചനാ മത്സരങ്ങളും നടക്കും.
കഥകളി, പൂരക്കളി, പരിച മുട്ട്,ഓട്ടൻ തുള്ളൽ, പാഠകം ഗോത്ര വർഗ്ഗ കലയായ പളിയ നൃത്തം, മലപുലയാട്ടം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങളും വേദി കീഴടക്കും. ബുധനാഴ്ചയോടെ മുഴുവൻ വേദികളും സജീവമാകും
മത്സരങ്ങൾ ദിവസവും 9.30 ന് ആരംഭിക്കും വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത്
11301 പ്രതിഭകൾ.
വേദി 5
ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി
വേദി 6
1.ഹൈസ്കൂൾ വിഭാഗം യക്ഷ ഗാനം
2.ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം പരിച മുട്ട്
വേദി 7
1.ഹൈസ്കൂൾ വിഭാഗം
കഥകളി സംഗീതം
(ആണ്,പെണ്)
2.ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതം (ആണ് ,പെണ്)
3.ഹൈസ്കൂൾ വിഭാഗം,
ഹയർ സെക്കൻഡറി വിഭാഗംകഥകളി (ആണ്,പെണ്)
വേദി 8
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം (ആണ്,പെണ്)
വേദി 11
ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മദ്ദളം,മൃദംഗം, തബല,ഗഞ്ചിറ,ഘടം
വേദി 12
യു. പി ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ
(ആണ്,പെണ്)
വേദി 13
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം
മലപ്പുലയാട്ടം,പളിയ നൃത്തം
വേദി 17
സംസ്കൃതം
ഹൈസ്ക്കൂൾ വിഭാഗം,ഹയർ സെക്കൻഡറി വിഭാഗം പാഠകം
വേദി 18
യു. പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം തമിഴ് പദ്യം ചൊല്ലൽ,തമിഴ് പ്രസംഗം
വേദി 19
യു. പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കന്നഡ പദ്യം ചൊല്ലൽ, കന്നഡ പ്രസംഗം
വേദി 21
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം
ബാന്റ് മേളം
18 ന് ചൊവ്വാഴ്ച വേദി 1,2,3,4,9,10,14,15,16 വേദികളിൽ മത്സരമില്ല ബുധനാഴ്ച ആയിരിക്കും മുഴുവൻ വേദികളും സജീവമാവുക
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്