എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 15 കോടി രൂപ മൂല്യം വരുന്ന ഹെറോയിന്‍ കസ്റ്റംസ് പിടിച്ചെടുത്തു. പാരഗ്വായ് സ്വദേശി അലക്‌സിസ് റെഗലാഡോ ഫെര്‍ണ്ണാഡസ്സില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുളള ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഇത്.

ദേഹ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് അലക്‌സിസിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. വിശദമായ പരിശോധനയില്‍ വയറിന്റെ ഭാഗത്ത് നിന്നും കണങ്കാലിന്റെ മുകള്‍ ഭാഗത്ത് നിന്നും പാഡില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ദുബായ് വഴിയാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്.