Culture
അടുത്ത അധ്യയന വര്‍ഷം 202 പ്രവൃത്തി ദിനം; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 202 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന് ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം തിയതി ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. ഒന്‍പത് ശനിയാഴ്ചകളില്‍ കൂടി ക്ലാസുകള്‍ നടത്തിയാവും 202 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ജൂണ്‍ 16, ആഗസ്റ്റ് 18, സെപ്തംബര്‍ ഒന്ന്, 22, ഒക്‌ടോബര്‍ ആറ്, 20, നവംബര്‍ 24, ജനുവരി അഞ്ച് എന്നീ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കും. വി.എച്ച്.എസ്.ഇയില്‍ 222 അധ്യയന ദിനങ്ങളായിരിക്കും ഉണ്ടാവുക. അധ്യയന ദിനങ്ങളുടെ എണ്ണം 200 ആയി നിലനിര്‍ത്തണമെന്നും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ നാലിലേക്ക് മാറ്റണമെന്നും കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും യോഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ നടത്താനും യോഗം തീരുമാനിച്ചു. അവസാന പാദത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നും സ്‌കൂള്‍ കലാ, കായിക മത്സരങ്ങള്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സ്‌കൂള്‍ കായിക മേള ദേശീയ സ്‌കൂള്‍ കായിക മേളയുടെ കൂടി തിയതി അനുസരിച്ച് ക്രമീകരിക്കാനും തീരുമാനിച്ചു. ശാസ്ത്രമേള നവംബര്‍ ഒന്‍പതുമുതല്‍ 11 വരെയും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്‌ടോബര്‍ 26 മുതല്‍ 28 വരെയും നടത്തും.
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 25 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി ഏഴ് മുതല്‍ 13വരെ നടക്കും. സ്‌കൂള്‍ പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30 മുതലും അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതലും ഒന്ന് മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ ഫെബ്രുവരി അവസാനത്തോടെയും നടത്തും.
ഡി.പി.ഐ കെ.വി മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അധ്യാപക സംഘടനാ ഭാരവാഹികളായ കെ.സി ഹരികൃഷ്ണന്‍, സി. ഹരിഗോവിന്ദന്‍, എ.കെ സൈനുദ്ദീന്‍, എന്‍. ശ്രീകുമാര്‍, ഇടവം ഖാലിദ് കുഞ്ഞ്, ജയിംസ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു