Connect with us

More

പാലക്കാട്ടും മലപ്പുറത്തും രൂക്ഷ വരള്‍ച്ചക്ക് സാധ്യത

Published

on

 

തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും ജലവിഭവമന്ത്രിയും എല്ലാ ജില്ലാകലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ നിര്‍ദേശം. മുടങ്ങിക്കിടക്കുന്ന ജലപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. പാലക്കാട്ടും മലപ്പുറവും രൂക്ഷമായ വരള്‍ച്ചക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കൂടുതല്‍ വെള്ളം എത്തിക്കും. എന്നാല്‍, കഴിഞ്ഞ വരള്‍ച്ചാക്കാലത്തേക്കാള്‍ അഞ്ചിരട്ടി വെള്ളം അണക്കെട്ടുകളിലുണ്ടെന്നാണ് കണക്കുകള്‍. ജലവിതരണ പമ്പിംഗ് സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബിയുമായി ചീഫ്സെക്രട്ടറി തലത്തില്‍ ഇന്നലെ തന്നെ ചര്‍ച്ച നടത്തി. സ്വകാര്യ-വാണിജ്യ ആവശ്യങ്ങള്‍ക്കായി പുഴകളില്‍ നിന്നും അനിയന്ത്രിതമായി ജലം ഊറ്റുന്നത് നിയന്ത്രിക്കും. ചില പ്രദേശങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നേരിടാന്‍ ജലവിഭവ വകുപ്പും റവന്യൂ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി കലക്ടര്‍മാര്‍ പറഞ്ഞു.കുടിവെള്ളം സംഭരിക്കാനുള്ള സ്രോതസ്സുകളും വിതരണം ചെയ്യാനുള്ള സംവധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മിക്ക സംഭരണികളിലെയും ജലനിരപ്പ് ഇപ്പോള്‍ തൃപ്തികരമാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കുടിവെള്ള വിതരണ കിയോസ്‌ക്കുകള്‍ മിക്കവയും ഇപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. കൂടുതല്‍ കിയോസ്‌ക്കുകള്‍ അര്‍ഹമായ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ സ്ഥാപിക്കും. ജലവിതരണം കൃത്യമായി നിര്‍വഹിക്കുന്നു എന്നുറപ്പുവരുത്താന്‍ കലകടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജലസംരക്ഷണനിയമത്തിലെ പുതിയ വ്യവസ്ഥകള്‍ പ്രകാരം ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങളില്‍ കലക്ടര്‍മാര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാം. യോഗത്തില്‍ മന്ത്രിമാര്‍ക്കു പുറമേ അഡീഷണല്‍ സെക്രട്ടറി ടോംജോസ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി എം.ഡി, റവന്യൂ-ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending