Connect with us

kerala

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നടക്കും

പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഒരുക്കിയ ഒന്നാം പതിപ്പിൽ എല്ലാ പ്രസാധകർക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടാണ് പുസ്തക പ്രദർശനം ഒരുക്കിയിരുന്നത്.

Published

on

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ നടക്കുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു.. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും അനന്തപുരിയുടെ സാംസ്കാരിക ഭൂമികയിൽ ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒന്നാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. അതിന്റെ സെക്കന്റ് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞു. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഒരുക്കിയ ഒന്നാം പതിപ്പിൽ എല്ലാ പ്രസാധകർക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടാണ് പുസ്തക പ്രദർശനം ഒരുക്കിയിരുന്നത്.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ലൈബ്രറി വിപുലീകരിക്കുന്നതിന് ഉതകുന്ന രീതിയിൽ നിയമസഭാ സാമാജികരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയും സൗജന്യ പുസ്തക കൂപ്പൺ നൽകിയും പുസ്തകങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക വഴി കുട്ടികളെ വായനയുടെ ലഹരിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ നിയമസഭയ്ക്ക് പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കഴിഞ്ഞിരുന്നു. ഇത്തവണ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ. ടി. പത്മനാഭനെ പുസ്തകോത്സവത്തിൽ ആദരിക്കുകയും നിയമസഭാ ലൈബ്രറി അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ഇത്തവണയും ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിവിധ മാധ്യമ അവാർഡുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസാധകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ മികച്ച ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും സ്പീക്കർ പറഞ്ഞു..

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശം.

വരും ദിവസങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാലാണ് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കർശനമായി പാലിക്കനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതാണ്.

Continue Reading

crime

പരിശോധന ഫലവും ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി ഒഴിവാക്കാൻ പരിശോധനാഫലവും ഫയലുകളും പൂഴത്തി ഒത്താശ ചെയ്യുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. റാന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് നീക്കം.

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ്‌ ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കൂട്ടുപ്രതി രാജേഷിന് ജാമ്യം

രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു

Published

on

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം നൽകിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്‌റ് രേഖപ്പെടുത്തിയത്. രാഹുലിനായി ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കി.

പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിയായ രാഹുൽ പി ഗോപാൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.

Continue Reading

Trending