തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് അന്ത്യം. ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേരളകൗമുദി ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. മാധ്യമരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍-മാധവി ദമ്പതികളുടെ നാലാമത്തെ മകനാണ് രവി. ശൈലജയാണ് ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദര്‍ശന്‍ രവി മക്കളാണ്.