കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്രം.കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.അത്തരത്തില്‍ ഒരു തീരുമാനം ഗുണത്തിലേറെ ദോഷം മത്രമെ ചെയ്യൂ, വന്യ ജീവി ആക്രമണം തടയാന്‍ എല്ല തരത്തിലുള്ള സാഹയവും വാഗധാനം ചെയ്തതായും നല്‍കാന്‍ കഴിയുന്ന സാഹയങ്ങള്‍ പരിശേധിക്കുമെന്നും കേന്ദ്ര വനം മന്ത്രി അറിയിച്ചതായി വനം മന്ത്രി എകെ ശശിന്ദ്രന്‍ പറഞ്ഞു.ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര വനം മന്ത്രിയെ കണ്ട ശേഷമാണ് മന്ത്രിയുടെ പ്രതികരണം

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും തുക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനയുണ്ടെന്നും സ്ഥതി പരിശോധിക്കനായി ഉന്നത തലസംഘത്തെ അയക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതായും മന്ത്രി പറഞ്ഞു.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതി വേണം എന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.