Connect with us

kerala

ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.

Published

on

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു, വെടിവെച്ചുകൊന്നു

അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു.

Published

on

എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് കൃഷിസ്ഥലം നനക്കാൻ വെള്ളമെടുക്കാന്‍ ഉപയോ​ഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്.

വിവരം അറിഞ്ഞ ഉടനെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റിൽ‌ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കിണറിന് ചുറ്റുപാടും നിരവധി ആളുകൾ താമസിക്കുന്നുണ്ട്.

ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാൽ പരിഭ്രാന്തിയോടെ ഓടുമെന്നും അത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവന് വരെ ഭീഷണിയായേക്കുമെന്നുമുള്ള നി​ഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധകളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടർമാരെ പ്രദേശത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നു. കാട്ടുപന്നികളെ പ്രദേശത്ത് നിന്ന് തുരത്തണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Continue Reading

kerala

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം.

Published

on

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി. മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

പാലക്കാടും ചേലക്കരയിലും സി.പി.എം തോല്‍ക്കും, വായില്‍ തോന്നിയത് പറയുന്നവനാണോയെന്ന് വ്യക്തമാകും: പി.വി അന്‍വർ

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ച അന്‍വര്‍, നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ രണ്ട് മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നാണ് പറഞ്ഞത്.

Published

on

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ചേലക്കര മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. താന്‍ വായില്‍തോന്നിയത് പറയുന്നവനാണോയെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ച അന്‍വര്‍, നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ രണ്ട് മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നാണ് പറഞ്ഞത്.

ഡിഎംകെ രൂപീകരണയോഗമല്ല ജില്ലാ കമ്മറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നതെന്നും അന്‍വര്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സജീവമായി ഉണ്ടാകും. ഗൗരവത്തില്‍ പാലക്കാടും ചേലക്കരയും കാണും. ഡി.എം.കെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്‌നമേയില്ല. നേതാക്കളെ നേതാക്കള്‍ ആകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ ആണ്.

ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. അത് ഇപ്പോള്‍ വ്യക്തമായില്ലേ. പൂരം കലക്കിയില്ല എന്ന് പറഞ്ഞിട്ട് കലക്കി എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ. അജിത് കുമാര്‍ മാത്രമല്ല മറ്റ് പലരും ബി.ജെ.പിയിലേക്ക് പോകും അജിത് കുമാര്‍ ഇപ്പോഴേ ബി.ജെ.പി ആണ്. താന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും’, അന്‍വര്‍ പ്രതികരിച്ചു.

ഡി.എം.കെ യോഗത്തിന് പിഡബ്ലുഡി റസ്റ്റ് ഹൗസില്‍ ഹാള്‍ അനുവദിക്കാത്ത വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെയും അന്‍വര്‍ വിമര്‍ശിച്ചു. മന്ത്രി നേരിട്ട് ഇടപെട്ടാണ് യോഗത്തിന് ഹാള്‍ അനുവദിക്കാതിരുന്നതെന്നാണ് അന്‍വര്‍ ആരോപിച്ചത്. അങ്ങനെ ഹാള്‍ നിഷേധിച്ചാല്‍ ഒന്നും തന്റെ രാഷ്ട്രീയ കൂട്ടായ്മയെ തകര്‍ക്കാനാകില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending