ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശികളായ ജി.കെ നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് ജി.കെ നായര്‍. സര്‍ക്കാര്‍ ആസ്പത്രിയില്‍ നഴ്‌സ് ആയിരുന്നു ഭാര്യ ഗോമതി. മൂന്നു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞശേഷം പ്രായമായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
മോഷണ ശ്രമത്തിനിടെയാണ് ദമ്പതികള്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടുവേലക്കാരാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.