india
മണിപ്പൂരില്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയി കൊലപെടുത്തിയ സംഭവം; ആറു പേരെ അറസ്റ്റ് ചെയ്ത് സിബിഐ
മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളികത്തുന്നതിനിടെയാണ് സിബിഐ 6 പേരെ അറസ്റ്റ് ചെയ്തത്
മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോയി കൊലപെടുത്തിയ സംഭവത്തില്‍ സിബിഐ ആറു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും ഉള്‍പെടുന്നു. അതേസമയം കലാപത്തിന് പിന്നില്‍ വിദേശ ഇടപെടലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളികത്തുന്നതിനിടെയാണ് സിബിഐ 6 പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.
ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെയും വലിയ പ്രതിഷേധം അരങ്ങേറി. കലാപം തുടങ്ങി മാസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ്വ് വ്യക്തമാക്കി.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.
india
മുഹമ്മദ് അഖ്‌ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം തുടങ്ങി. കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
2015 സെപ്റ്റംബര്‍ 28-ന് ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിക്ക് സമീപമുള്ള ബിസാദ ഗ്രാമത്തിലാണ് 52-കാരനായ മുഹമ്മദ് അഖ്‌ലാഖ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു കൊന്നത്. അഖ്‌ലാഖിനെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്ത് ലഭിച്ചതായി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭഗ് സിംഗ് ഭാട്ടി ശനിയാഴ്ച പി.ടി.ഐയോട് പറഞ്ഞു. ‘അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, ഡിസംബര്‍ 12 ന് ഇത് പരിഗണിക്കും,’ ഭാട്ടി വ്യക്തമാക്കി.
india
ചെന്നൈയില്‍ വ്യോമസേനയുടെ പിസി7 ട്രെയിനര്‍ വിമാനം തകര്‍ന്നു
പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു
ചെന്നൈ: ചെന്നൈ താംബരം വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ പിസി7 പിലാറ്റസ് ബേസിക് ട്രെയിനര്‍ വിമാനം തിരുപ്പോരൂരിന് സമീപം തകര്‍ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപെട്ടു. പതിവ് പരിശീലന ദൗത്യത്തിനിടെ സംഭവിച്ച അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വിമാനം തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തത ലഭ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
-
india17 hours agoമുഹമ്മദ് അഖ്‌ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala18 hours ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala17 hours agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala16 hours agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
News14 hours agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
kerala19 hours agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News18 hours agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala18 hours agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

