സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കികി ഡാന്‍സ് ചാലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഫലസ്തീന്‍ പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വാഹനത്തോടൊപ്പം നൃത്തം ചെയ്തു നീങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുന്നതാണ് കികി ഡാന്‍സ് ചാലഞ്ച്.

എന്നാല്‍ ഇത്തരം അപകടകരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒരു വര്‍ഷം വരെ ജയിലിലടക്കാനും 180 ജോര്‍ദാന്‍ ദീനാര്‍ പിഴയടക്കാനുമുള്ള വകുപ്പുകളുണ്ടെന്ന് ഫലസ്തീന്‍ പോലീസ് പറഞ്ഞു. അവരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കിയേക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.