സിംഗപൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുനും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന സിംഗപ്പൂരില്‍ രണ്ട് ദക്ഷിണ കൊറിയന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിംഗപൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഉത്തരകൊറിയന്‍ സ്ഥാനപതിയുടെ വീട് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്. ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചക്കായി ട്രംപും കിമ്മും ഞായറാഴ്ചയാണ് സിംഗപ്പൂരിലെത്തുന്നത്. അറസ്റ്റിലായ രണ്ടു പേരും സൗത്ത് കൊറിയന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.


്കിം-ട്രംപ് കൂടിക്കാഴ്ചക്കായി കനത്ത സുരക്ഷയാണ് സിംഗപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്. കിം ജോങുന്നിനോട് രൂപസാദൃശ്യമുള്ള ഒരാളെ സിംഗപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.