അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായിൽ നടത്തുന്ന ക്രൂരത നിറഞ്ഞ അതിക്രമങ്ങൾക്കെതിരെ സഊദി ഭരണാധികാരി സൽമാൻ രാജാവ്. ജറൂസലമിലും മസ്‌ജിദുൽ അഖ്‌സയിലും നടത്തുന്ന അക്രമങ്ങളും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലും അതിരുവിട്ടതും അങ്ങേയറ്റം അപലപനീയപവുമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. ഇത്തരം ക്രൂര കൃത്യങ്ങളിൽ നിന്ന് ഇസ്രായിൽ പിന്മാറണം. ഫലസ്തീൻ നിയമ വിധേയമായ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ ആ രാജ്യത്തോടൊപ്പം സഊദി അറേബ്യ ഉറച്ചു നിൽക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാഖാനുമായുള്ള സംഭാഷണത്തിനിടെയാണ് ഫലസ്തീൻ വിഷയത്തിൽ സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.

ലോകത്ത് സമാധാനവും ശാന്തിയും സ്ഥിരതയും സുരക്ഷയും എക്കാലവും നിലനിൽക്കട്ടെയെന്നും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ആത്മീയ ആനന്ദവും മാനവിക സ്വപ്നങ്ങൾക്ക് നിറം പകരട്ടെയെന്നും നേരത്തെ ഈദ് ദിന സന്ദേശത്തിൽ സൽമാൻ രാജാവ് ആശംസിച്ചിരുന്നു . പരീക്ഷണങ്ങൾ തരണം ചെയ്യാൻ ലോകഹനതക്ക് സാധിക്കട്ടെ. കോവിഡിന്റെ പ്രത്യാഘാതങ്ങൾ അതിജീവിക്കാനും ആരോഗ്യ സാമ്പത്തിക സാമൂഹിക രംഗത്തുണ്ടാക്കിയ വെല്ലുവിളികൾ മാറിക്കടക്കാനും ലോകത്തിന് സാധ്യമാകട്ടെ. മഹാമാരിയെ നേരിടാൻ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വാക്‌സിൻ സ്വീകരിക്കാൻ ആരും വിമുഖത കാണിക്കരുതെന്നും സൽമാൻ രാജാവ് ലോക ജനത്തോടെയോടെ തന്റെ ഈദ് സന്ദേശത്തിൽ ഓർമിപ്പിച്ചു .