“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.”
“ഈ 200 പേർ ഇരിക്കുമ്പോൾ എ സി പോലും വർക്ക് ചെയ്തിരുന്നില്ല. മൊത്തം sweat ചെയ്ത് ശരീരമാകെ നനഞ്ഞ് കുളിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഓരോ മുടിയായിട്ട് ഇടക്കിടക്ക് ഇങ്ങനെ പിടിച്ച് വലിക്കുകയാ.പേന വച്ച് എന്റെ മുതുകിൽ ഇങ്ങനെ കുത്തകയായിരുന്നു. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഉറക്കെ ചെവിയിൽ ചീത്ത വിളിക്കുക; എയർ ഡ്രം പൊട്ടുന്ന പോലെ ചീത്ത വിളിക്കുക “,

ഇത് കേരള സർവ്വകലാശാലയിലെ സ്റ്റുഡന്റ് സർവീസസ് ഡയറക്ടറായിരുന്ന ഡോ.ടി.വിജയലക്ഷ്മിയുടെ വാക്കുകളാണ്. 2017 മാർച്ച് 30ന് ഒരു സി പി എം സിന്റിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ, സർവ്വകലാശാലയിലെ പിവിസിയുടെ മുറയിൽ വച്ച് 200 ഓളം എസ് എഫ് ഐ പ്രവർത്തകരിൽ നിന്നേറ്റ 3 മണിക്കൂർ നീണ്ട അതിക്രൂരമായ മാനസിക-ശാരീരിക പീഢനത്തിന്റെ കാഠിന്യം ഓർത്തെടുക്കുകയായിരുന്ന ഡോ.ടി വിജയലക്ഷ്മി.

ആ സിന്റിക്കേറ്റ് അംഗം പറഞ്ഞത് ഇങ്ങെന ആയിരുന്നു എന്ന് ഡോ.വിജയലക്ഷ്മി ഓർക്കുന്നു:
” ഡയറക്ടർ ആരാണ് എന്നാണ് വിചാരിക്കുന്നത്? നിങ്ങൾ വെറും ഒരു ശിപായി മാത്രമാണ്.( അനേകം തവണ ഇങ്ങനെ പറഞ്ഞു ).നിങ്ങൾ ഒരു സ്ത്രീയായി പോയി. അല്ലെങ്കിൽ കൊന്ന് കളയുമായിരുന്നു. ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ട് തന്നില്ലെങ്കിൽ ഇവിടെ നിന്നും ജീവനോടെ പുറത്ത് പോവില്ല”.

തന്നെ പിടിച്ചിരുത്തി മറ്റു പെൺകുട്ടികളെ അണിനിരത്തി അവരെ കൊണ്ട് തന്റെ ചെവിയിൽ കേട്ടാലറക്കുന്ന തെറി വിളിപ്പിക്കുകയായിരുന്നു, ഡോ.വിജയലക്ഷ്മി പറയുന്നു. ഞാനും വിസിയും തമ്മിൽ അവിഹിതം ഉണ്ടെന്ന് വരെ പെൺകുട്ടികൾ പറഞ്ഞു. സിനിമാപ്പാട്ട് പാടിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു, അവർ തുടർന്നു.
ഇതെല്ലാം പ്രോത്സാഹിപ്പിച്ച് മുന്നിൽ നിന്നത് സിന്റിക്കേറ്റ് അംഗമായിരുന്നു. ഇതിനിടെ മുറിക്ക് പുറത്ത് വന്ന പോലീസിനെ ഈ സിന്റിക്കേറ്റ് അംഗം വിരട്ടി ഓടിച്ചു.

ആരാണ് ആ സിന്റിക്കേറ്റ് അംഗം എന്നറിയണ്ടേ?

അദ്ദേഹമാണ് ഡി വൈ എഫ് ഐ യുടെ പുതിയ സംസ്ഥാന സെക്രട്ടറി എ എ റഹീം !!!

കേരളത്തിന്റെ ഏറ്റവും വലിയ യുവജന സംഘടനയുടെ അമരക്കാരനായ എ എ റഹീം !!!

ലിംഗനീതി,സ്ത്രീ സമത്വം, സ്ത്രീ സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന വനിതാ മതിലിന്റെ മുഖ്യ സംഘാടകനായ എ എ റഹീം !!

ചാനലുകളിൽ ഇരുന്ന് എതിരാളികൾക്കെതിരെ ഗർജ്ജിക്കുന്ന എ എ റഹീം !!!

നിരാലംബയായ ഒരു വനിതയെ,
അതും ഒരു മുതിർന്ന അദ്ധ്യാപികയെ,

മണിക്കൂറുകളോളം 200 ഓളം പേരുടെ നടുവിലിട്ട് മാനസികമായും ശാരീരികമായും പീഢിപ്പിക്കുക,
അവരെ കേട്ടറക്കുന്ന തെറി പെൺകുട്ടികളെക്കൊണ്ട് വിളിപ്പിക്കുക,
ആ അദ്ധ്യാപികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക,

ഇതൊക്കെ ചെയ്യുകയും ചെയ്യിക്കുകയും ചെയ്തയാളാണ് എ എ റഹിം !!

ഐപിസിയിലെ 351,503,506 എന്നീ വകുപ്പുകൾ പ്രകാരം തടവ് ശിക്ഷ ലഭിക്കേണ്ട ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്ത ഈ റഹീം ആണ്,

സ്ത്രീ സുരക്ഷയെ കുറിച്ചും, ലിംഗനീതിയെ കുറിച്ചും, സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും നാട് നീളെ പ്രസംഗിച്ച് നടക്കുന്നത് !!!

പക്ഷേ പിണറായി സർക്കാർ ഭരണത്തിലിരിക്കുമ്പോൾ റഹീമിന് ഒട്ടും ഭയക്കേണ്ടതില്ല.

ഡോ.വിജയലക്ഷ്മി നൽകിയ കേസ് പിൻവലിക്കാൻ സർക്കാർ ശക്തമായ നീക്കം നടത്തുകയാണ് !!

വനിതാ മതിൽ നീണാൾ വാഴട്ടെ !!