Culture

കെ.എം ഷാജിയുടെ വീടിനു നേരെ ആക്രമണം

By chandrika

August 30, 2017

കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയുടെ വീടിന് നേരെ കല്ലേറ്. കണ്ണൂര്‍ ചാലാട് മണലിലുള്ള വീടിന് നേരെയാണ് ആക്രമണം. മൂന്നാളുകള്‍ ബൈക്കിലെത്തി ആക്രമണം നടത്തുകയായിരുന്നു. സെക്യൂരിറ്റിക്കാരനോട് ചോദിച്ച് കോമ്പൗണ്ടില്‍ കയറിയ ആളുകള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.