Connect with us

GULF

കെഎംസിസി ഹജ്ജ് സെൽ മിന മേപ്പ് പുറത്തിറക്കി

വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

Published

on

ഹജ്ജിൻ്റെ ദിനരാത്രങ്ങളിൽ കർമ്മങ്ങൾ നിർവഹിക്കാൻ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചില വഹിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

സൗദി KMCC നാഷണൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റും ഹജ്ജ് സെൽ ചീഫ് കോഡിനേറ്ററുമായ അബൂബക്കർ അരിമ്പ്രക്ക് നൽകി മേപ്പിൻ്റെ പ്രകാശനം നിർവഹിച്ചു. ജിദ്ദ kmcc ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നാസർ വെളിയംകോട്, വി.പി. അബ്ദുറഹ്മാൻ ഇസ്മായീൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ,സിറാജ് കണ്ണവം , ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്,അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പാലം,സുബൈർ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂർ, മുസ്തഫ മാസ്റ്റർ, ശിഹാബ് കണ്ണമംഗലം,
എന്നിവർ സംസാരിച്ചു.

നിസാർ മടവൂർ, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിൻ്റെ ശില്പികൾ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ലോകത്തിലെ ഏറ്റവും നീളമുള്ള കൈയെഴുത്ത് ഖുർആനുമായി ലോക റെക്കോർഡ് കാലിഗ്രാഫിസ്റ്റ് ബഹ്റൈൻ സന്ദർശിച്ചു

ജസീം ഫൈസി ചെറുമുക്കിനെ കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു

Published

on

മനാമ: ഏറ്റവും നീളം കൂടിയ ഖുർആന്റെ കൈയെഴുത്ത് പ്രതി യിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീം ഫൈസി ഹൃസ്സ സന്ദർശനാർത്ഥം ആണ് പവിഴ ദ്വീപിൽ എത്തിയത്

ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ഗബ്രിയേലിന്റെ ഗിന്നസ് റെക്കോഡ് തകർത്താണ് മുഹമ്മദ് ജസീം ലോക റെക്കോഡ് സ്വന്തമാക്കിയത്.
1.106 മീറ്റർ നീളമാണുള്ളത്. സ്വദേശി കളും വിദേശികളുമടക്കം നിരവ ധി പേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായെത്തുന്നത്. പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമി അ നൂരിയ്യ അറബിക് കോളജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാ ക്കിയ ജസിം
മലപ്പുറ ജില്ല യിലെ തിരൂർ ചെമ്പ്ര അൽ ഈഖാള് ദർസ് വിദ്യർത്തി കൂടിയാണ്.
വെന്നിയൂർ സ്വലാഹുദ്ധീൻ ഫൈസി ഉസ്താദിന്റെ കീഴിൽ പതിറ്റാണ്ടുകളോളം ദർസീ പഠനം നടത്തികൊണ്ടിരിക്കുമ്പോളാണ് അറബി കാലി ഗ്രാഫിയിൽ മികവ് തെളിയിക്കുന്നത്.,

മനാമയിലെ സെഖയ്യ യിൽ കാലിഗ്രാഫി വർക്ക്ഷോപ്പ് നടത്താൻ വേണ്ടി എത്തിയതായിരുന്നു ജസീം.
നിലവിൽ യുഎഇയിലെ ഷാർജയിലാണ് ജോലി ചെയ്യുന്നത്. കൂടെ ഓൺലൈനായും ഓഫ് ലൈൻ ആയും വിദ്യാർത്ഥികൾക്ക് വേണ്ടി കാലിഗ്രാഫി പഠിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.
2 മാസം മുമ്പ് ദുബൈ ഗോൾഡൻ വിസ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ജസീം ഫൈസി ക്ക് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി മൊമോന്റോ നൽകി സ്വീകരച്ചു..
കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ സ്വീകരണ ചടങ്ങ് ഉത്ഘാടനം ചെയ്തു, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സാഹിബ്‌ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി
വി കെ റിയാസ് ഓളവട്ടൂർ തിരൂരങ്ങാടി മണ്ഡലം ഭാരവാഹി ജാഫർ തറമ്മൽ പുതു പറമ്പ്, കോട്ടക്കൽ മണ്ഡലം ട്രഷറർ അഹ്‌മദ്‌ കുട്ടി കരേക്കാട്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
മലപ്പുറം ജില്ല ഭാരവാഹികൾ ആയ ഉമ്മർ കൂട്ടിലങ്ങാടി, ശിഹാബ് പൊന്നാനി, ഷാഫി കോട്ടക്കൽ,
മഹ്‌റൂഫ് ആലുങ്ങൽ,
മുജീബ് മലപ്പുറം,
മൊയ്‌ദീൻ കൂട്ടിലങ്ങാടി,
ഷഹീൻ പകര, കെഎംസിസി ഓഫീസ് സ്റ്റാഫ് നാസിം തന്നട
എന്നിവർ പങ്കെടുത്തു
കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കുന്നത്ത്പറമ്പിലിന്റെ ആദ്യക്ഷതയിൽ കെഎംസിസി ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന സംഗമം മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ കുറ്റൂർ നന്ദിയും പറഞ്ഞു.

Continue Reading

GULF

‘വിസ്മൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം നാളെ

Published

on

ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന തമസ്‌കൃതരുടെ സ്മാരകം എന്ന സാഹിത്യ – ചരിത്ര പഠനഗ്രന്ഥത്തിന്റെ ഔദ്യഗിക പ്രകാശന കര്‍മ്മം നാളെ ദമ്മാമില്‍ നടക്കുമെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലാപം കനല്‍ വിതച്ച മണ്ണ് എന്ന പേരില്‍ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും, ‘മലബാര്‍ സമരം’, ‘1921- ഖിലാഫത്ത് വ്യക്തിയും ദേശവും’ എന്നീ പുസ്തകങ്ങളും തയ്യാറാക്കിയ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ ‘തമസ്‌കൃതരുടെ സ്മാരകം’ എന്ന പുസ്തകത്തിലൂടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇന്നലകളിലേക്ക് ഒരിക്കല്‍കൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അന്നിരുപത്തൊന്നില്‍ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനര്‍ഹമായ ഈ ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ് ചര്‍ച്ചചെയ്യുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ദീരോധാത്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം ചിന്തിയ വളരെ പ്രധാനപെട്ട ഒരധ്യായം.
വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം സമരത്തേ അറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.

ജൂലൈ 3 ന് വൈകിട്ട് 8 മണിക്ക് റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ പുസ്തകം പ്രകാശനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശന സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ജന: കണ്‍വീനര്‍ ഓ.പി ഹബീബ്, അബ്ദുല്‍ മജീദ് കൊടുവള്ളി, റഹ്മാന്‍ കാരയാട്, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, അലി ഭായ് ഊരകം, എഡിറ്റര്‍ മാലിക് മഖ്ബൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending