Connect with us

Culture

സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

Published

on

കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍ എംഎല്‍എ റോഡ് അംബേദ്കര്‍ ജങ്ഷന്‍ സൗപര്‍ണിക പാര്‍ക്ക് വില്ലനമ്പര്‍ ഏഴില്‍ താമസിക്കുന്ന കിരണ്‍ കുമാര്‍ (38) ആണ് അറസ്റ്റിലായത്. ഇയാള്‍ പാലക്കാട് വടവന്നൂര്‍ സ്വദേശിയാണ്.

ഒമ്പത് കൊല്ലം മുന്‍പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായും ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ ഇയാള്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി പരാതി നല്‍കിയിരുന്നു. നടി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ സമയത്താണ് ഇയാളുമായി അടുപ്പത്തിലായത്. നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍ വച്ചാണ് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയത്. അര്‍ദ്ധനഗ്ന ചിത്രങ്ങളും ഇതില്‍പ്പെടും. കിരണ്‍കുമാര്‍ വിവാഹിതനാണെന്ന് മനസിലാക്കിയതോടെ ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്നാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിന് വഴങ്ങാതിരുന്നതിനാല്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും അമ്മയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഈ സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ നടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് വിളിച്ചു വരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

അടുത്തിടെയാണ് വാട്‌സാപ്പിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയും പടങ്ങളും വന്നതോടെ നടി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ കിരണ്‍ കുമാറിന്റെ കൈവശമുണ്ടെന്നും വീണ്ടും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഉദയംപേരൂരിലുള്ള താമസ സ്ഥലത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ സിനിമാ രംഗത്ത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്ന കിരണ്‍കുമാര്‍ ഇപ്പോള്‍ ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെയ്‌സ്ബുക്കും വാട്‌സാപ്പും വഴി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മൊബൈല്‍ഫോണ്‍ നമ്പരുകള്‍ പൊലീസിന് നടി കൈമാറിയിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനായി പ്രചരിപ്പിക്കുന്നു: ഇന്ദ്രന്‍സ്

എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.

Published

on

അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെ തള്ളിപ്പറയാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുമായി നടത്തിയ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ ചിലര്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

Film

വാണി ജയറാമിന്റെ ശരീരത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചത്.

Continue Reading

Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

Trending