കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു. ഐലന്റ് നോര്‍ത്ത വാര്‍ഡില്‍ ബിജെപിയുടെ പത്മകുമാരിയാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. അതേസമയം, യുഡിഎഫ് 13 ഇടത്ത് മുമ്പിട്ടു നില്‍ക്കുകയാണ്.

496 വോട്ടുകള്‍ ആണ് ഐലന്റ് നോര്‍ത്തില്‍ പോള്‍ ചെയ്തത്. പരാജയം സാങ്കേതികമാണ് എന്ന് എന്‍ വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുമ്പില്‍. ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. 69 ഇടത്ത് എല്‍ഡിഎഫ് മു്മ്പിട്ടു നില്‍ക്കുന്നു. നഗരസഭയില്‍ 35 ഇടത്ത യുഡിഎഫാണ് മുമ്പില്‍. 29 ഇടത്താണ് എല്‍ഡിഎഫ് മുമ്പില്‍.